‘ഇന്നെനിക്ക് പൊട്ടുകുത്താന്‍’; അകക്കണ്ണിലെ പ്രകാശവുമായി അനന്യ പാടി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ് ഒരു കൊച്ചുമിടുക്കിയുടെ പാട്ട്. അകക്കണ്ണിന്റെ പ്രകാശത്തില്‍ ഈ കുട്ടി പാടുന്നത് ഇന്നെനിക്ക് പൊട്ടുകുത്താന്‍ എന്നുതുടങ്ങുന്ന ഗാനമാണ്. വെറുതെ പാടുന്നതല്ല, അതീവ ഹൃദ്യമാണ് കുട്ടിയുടെ ആലാപനം.

കണ്ണൂര്‍ വാരം സ്വദേശി പുഷ്പന്റെ മകള്‍ അനന്യയാണ് ഈ ഗാനം ആലപിക്കുന്നത്. അനന്യയ്ക്ക് കാഴ്ച്ചശക്തിയില്ലാത്തതിനാല്‍ നിരവധി തവണ കേട്ടാണ് പാട്ട് മന:പാഠമാക്കിയത്. അനന്യയുടെ ഗാനം സോഷ്യല്‍ മീഡിയ ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. നിരവധി ആളുകള്‍ ഇത് പങ്കുവെക്കുന്നു.

Also Read: രണ്ടുകിഡ്‌നിയും തകരാറിലായ പന്ത്രണ്ടുവയസുകാരന്‍ ആസിഫ് ചികിത്സാസഹായം തേടുന്നു

ഗുരുവായൂര്‍ കേശവന്‍ എന്ന ഭരതന്‍ ചിത്രത്തിലാണ് ഈ ഗാനമുള്ളത്. പി ഭാസ്‌കരന്റെ വരികള്‍ക്ക് ദേവരാജനാണ് സംഗീതം പകര്‍ന്നത്.  പി മാധുരിയാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചത്. അനന്യ ഈ ഗാനം ആലപിക്കുന്ന വീഡിയോ താഴെ കാണാം.

ദേ വീണ്ടും <3

Sandhya Kp द्वारा इस दिन पोस्ट की गई शनिवार, 31 अगस्त 2019

DONT MISS
Top