ഭിന്നശേഷിക്കാരനായ യുവാവിന് കാവലായി വളര്‍ത്തു നായ; പ്രളയത്തില്‍ വീട്ടില്‍ വെള്ളം കയറിയപ്പോള്‍ ദിനേശന് തുണയായത് ജൂലി

തൃശൂര്‍: തൃശൂര്‍ പാവറട്ടിയിലെ ജന്മന കൈകാലുകള്‍ തളര്‍ന്ന് ഭിന്നശേഷിക്കാരനായ യുവാവിന് കാവല്‍ ജൂലി എന്ന വളര്‍ത്തു നായയാണ്. സഹോദരിമാര്‍ വീട്ടുജോലിക്ക് പോയാല്‍ ദിനേശന് കാവലായി സദാസമയവും ജൂലിയുണ്ടാകും.കഴിഞ്ഞ പ്രളയത്തില്‍ വീട്ടില്‍ വെള്ളം കയറിയപ്പോഴും ജൂലി ദിനേശന് തുണയായി ഉണ്ടായിരുന്നു.

also read: പാലാരിവട്ടം മേല്‍പ്പാലം അഴിമതി; പ്രതികള്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്ന് വിജിലന്‍സ്

തൃശൂര്‍ പാവറട്ടിയിലെ ജന്മന കൈകാലുകള്‍ തളര്‍ന്ന ദിനേശന് വര്‍ഷങ്ങളായി ജൂലിയെന്ന വളര്‍ത്തുനായയാണ് കൂട്ട്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട അനേടത്ത് വീട്ടില്‍ രാഘവന്‍ മകന്‍ ദിനേശനാണ് ജീവിതത്തോട് മല്ലടിക്കുമ്പോള്‍ കൂട്ടായി സദാസമയവും ജൂലിയും ഒപ്പമുണ്ടാകും.സഹോദരിമാര്‍ വീട്ടുജോലികള്‍ക്ക് പോയി കഴിഞ്ഞാല്‍ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ദിനേശന്‍ തനിച്ചാണ്.ജൂലി എന്ന ഓമനപേരില്‍ വിളിക്കുന്ന നായയുടെ സംരക്ഷണയിലാണ് സഹോദരിമാര്‍ വീട്ടില്‍ തിരിച്ചെത്തുംവരെ ദിനേശന്‍ കഴിയുക.ഈ നേരത്തു വീടിന് സമീപത്തേക്ക് അപരിച്ചിതരായ ആരെയും ജൂലി ഇവിടെക്ക് അടുപിക്കില്ല.കഴിഞ്ഞ പ്രളയത്തില്‍ വീട്ടില്‍ വെള്ളം കയറിയപ്പോഴും ജൂലി ദിനേശന് തുണയായി കൂടെയിരിക്കുകയായിരുന്നു. പിന്നീട് ദിനേശനേയും ജൂലിയെയും നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു.

also read: ആശീര്‍വാദ് ചൈനയിലും ഓഫീസ് ആരംഭിക്കുന്നു; ചൈനയിലും റിലീസ് ചെയ്യാനൊരുങ്ങി മോഹന്‍ലാല്‍ചിത്രങ്ങള്‍

വിവിധ സംഘടനകളുടെയും നാട്ടുക്കാരുടെയും സഹായത്താല്‍ ആണ് ഇവരുടെ വീട് കഴിയുന്നത്.മുട്ടോളം വെള്ളത്തില്‍ നീന്തി വേണം വീട്ടിലേക്ക് എത്താന്‍. എഴുന്നേറ്റ് നടക്കാന്‍ കഴിയാത്തതിനാല്‍ ദിനേശന്‍ മലമൂത്ര വിസര്‍ജനം വീടിന്റെ ഉമ്മറത്ത് തന്നെയാണ് നടത്തുന്നത്. ഈ ദുരവസ്ഥ കണ്ടറിഞ്ഞ് പല സംഘടനകളും സഹായവുമായി എത്തുന്നുണ്ടെങ്കിലും കാര്യമായ സഹായം ഇവര്‍ക്ക് ലഭിക്കുന്നില്ല വീട്ടിലേക്കുള്ള വഴിയില്‍ സി.പി.എം പ്രവര്‍ത്തകര്‍ മണ്ണിട്ടുനികത്തിയിട്ടുണ്ട്.ബന്ധപ്പെട്ട അധികൃതര്‍ ഇടപ്പെട്ട് ദുരിത ജീവിതം കൊണ്ട് വീര്‍പ്പുമുട്ടുന്ന സഹായത്തിനായി സുമനസുകളുടെ സഹായം തേടുകയാണ് ഈ യുവാവ്.

DONT MISS
Top