സംസ്ഥാനത്ത ഏത് ആര്‍ടിഒ ഓഫീസിലും വാഹനം രജിസ്റ്റര്‍ ചെയ്യാം; നിയമം പ്രാബല്യത്തിലാകുന്നു

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഉടമയുടെ താമസസ്ഥലം അനുസരിച്ച് ആര്‍ടിഒ ഓഫീസിനെ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സമീപിക്കുന്ന രീതിക്ക് അന്ത്യമാകുന്നു. സെപ്റ്റംബര്‍ മുതല്‍ ഏത് ആര്‍ടിഒ ഓഫീസിലും സംസ്ഥാനത്ത് എവിടെയുമുള്ള ആര്‍ക്കും വാഹനം രജിസ്റ്റര്‍ ചെയ്യാം. കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി അനുസരിച്ചാണ് പുതിയ മാറ്റം.

ഇപ്പോള്‍ അതാത് സ്ഥലങ്ങളിലാണ് പുതിയ വാഹനവുമായി എത്തേണ്ടത്. മേല്‍വിലാസം അനുസരിച്ച് ഒരേയൊരു ആര്‍ടിഒ ഓഫീസിലെ ഇതിനായി സമീപിക്കാന്‍ സാധിച്ചിരുന്നുള്ളൂ. നിയമം പ്രാബല്യത്തിലെത്തിയാല്‍ ഏത് നമ്പരും ആര്‍ക്കും സ്വന്തമാക്കാനാകും.

ഇന്ന് മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. കൂടുതല്‍ തീരുമാനങ്ങള്‍ യോഗത്തിലുണ്ടാകും. ചില നമ്പരുകള്‍ക്കായി ചില ആര്‍ടിഒ ഓഫീസുകളില്‍ തിരക്ക് കൂടുമോ എന്നതാണ് നിലവില്‍ ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പം.

Also Read: മലപ്പുറത്ത് അയ്യപ്പക്ഷേത്രം തകര്‍ത്ത് മനുഷ്യവിസര്‍ജ്യം വലിച്ചെറിഞ്ഞു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

DONT MISS
Top