മെസ്സിയെയും റൊണാള്‍ഡോയെയും പിന്നിലാക്കി വിര്‍ജില്‍ വാന്‍ഡൈക്ക് യുവേഫയുടെ മികച്ച താരം

ലിവര്‍പൂള്‍ താരമായ വിര്‍ജില്‍ വാന്‍ഡൈക്കിന് യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം. മെസ്സിയേയും റൊണാള്‍ഡോയെയും പിന്നിലാക്കി കൊണ്ടാണ് ഡിഫന്‍ഡറായ ഡച്ച് താരം പുരസ്‌കാരം സ്വന്തമാക്കിയത്. ലിവര്‍പൂളിനെ ചാമ്ബ്യന്‍സ് ലീഗ് ജേതാക്കളാക്കുന്നതിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രണ്ടാംസ്ഥാനത്തെത്തിക്കുന്നതിലും വഹിച്ച നിര്‍ണ്ണായക പങ്കാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

Also read: ലിവര്‍പൂള്‍ തകര്‍ന്നടിഞ്ഞു; വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാമത്

മികച്ച താരത്തിനുള്ള പുരസ്‌കാരത്തോടൊപ്പം മികച്ച ഡിഫന്‍ഡര്‍ക്കുള്ള പുരസ്‌കാരവും വാന്‍ഡൈക്ക് കരസ്ഥമാക്കി. മികച്ച സ്‌ട്രൈക്കര്‍ക്കുള്ള പുരസ്‌കാരം മെസ്സി സ്വന്തമാക്കി. ഗോള്‍കീപ്പറായി അലിസണ്‍ ബെക്കറെയും മിഡ് ഫീല്‍ഡറായി ഫ്രെങ്കി ഡി ജോംഗിനെയും തെരഞ്ഞെടുക്കപ്പെട്ടു.

റൊണാള്‍ഡോ മൂന്ന് തവണയും മെസ്സി രണ്ട് തവണയുമായി യുവേഫ പുരസ്‌കാരം നേടിയത്.

DONT MISS
Top