അജന്താ മെന്‍ഡിസ് വിരമിച്ചു; മറക്കുമോ 2008 ഏഷ്യാകപ്പ് ഫൈനല്‍?


മാന്ത്രിക വിരലുകളുമായെത്തി ക്രിക്കറ്റ് ലോകം കീഴടക്കാനൊരുമ്പിട്ട അസാമാന്യ സ്പിന്നര്‍ അജന്താ മെന്‍ഡിസ് എല്ലാ കളി ഫോര്‍മാറ്റുകളില്‍നിന്നും വിരമിച്ചു. ഏറ്റവും വേഗം 50 ഏകദിന വിക്കറ്റുകള്‍ എന്ന റെക്കോര്‍ഡ് ഇന്നും ഈ ശ്രീലങ്കന്‍ സ്പിന്നറുടെ പേരിലാണ്. 2008ലെ ഏഷ്യാ കപ്പ് ഫൈനലില്‍ ഏറ്റ മുറിവ് ഇന്ത്യയുടെ നെഞ്ചില്‍ ഇന്നും ഉണങ്ങാതെ കിടക്കുന്നതിന്റെ കാരണക്കാരനും മെന്‍ഡിസാണ്.

2008 ഏഷ്യാ കപ്പില്‍ ഫൈനലിന് മുമ്പ് ഇന്ത്യ കളിച്ചതും ശ്രീലങ്കയുമായിട്ടായിരുന്നു. എന്നാല്‍ ഈ കളിയില്‍ ശ്രീലങ്ക അജന്ത മെന്‍സിനെ പുറത്തിറക്കിയില്ല. ആറ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. എന്നാല്‍ അരങ്ങേറ്റ പരമ്പര കളിക്കുന്ന മെന്‍ഡിസിനെ ഫൈനലിലേക്കായി ശ്രീലങ്ക കാത്തുവെച്ചു.

Also Read: എവിടെ നിന്നാണ് വരുന്നതെന്ന് വിക്കി കൗശല്‍; നിഷ്‌കളങ്കമായ മറുപടി നല്‍കി കുട്ടി ആരാധകന്‍

274 റണ്‍സ് നേടി വിജയിക്കാമെന്ന ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങിയ ഇന്ത്യയെ അജന്ത മെന്‍ഡിസ് ‘കശാപ്പു’ചെയ്തുകളഞ്ഞു. എട്ട് ഓവറില്‍ വെറും 13 റണ്‍സ് വിട്ടുനല്‍കി ആറ് വിക്കറ്റാണ് അദ്ദേഹം പിഴുതത്. 173 റണ്‍സിന് ഇന്ത്യ പുറത്തായി. 60 റണ്‍സ് നേടിയ സെവാഗ് മാത്രം പിടിച്ചുനിന്നു. സച്ചിന്‍ ടീമിലുണ്ടായിരുന്നതുമില്ല.

തൊട്ടടുത്ത് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്‌ക്കെതിരായി അരങ്ങേറിയ മെന്‍ഡിസ് ബാറ്റ്‌സ്മാരെ കുഴക്കുന്നത് തുടര്‍ന്നു. വെറും മൂന്ന് ടെസ്റ്റില്‍നിന്ന് 26 വിക്കറ്റാണ് ഇദ്ദേഹം നേടിയത്. വെറും 19 ഏകദിനത്തില്‍നിന്നാണ് മെന്‍ഡിസ് 50 വിക്കറ്റ് തികയ്ക്കുന്നത്. മറ്റ് ടീമുകള്‍ക്കെതിരെയും മെന്‍ഡിസ് കുതിപ്പ് തുടര്‍ന്നു. ഷെയ്ന്‍ വോണിന്റെയും മുരളീധരന്റെയും പിന്‍ഗാമിയായി മെന്‍ഡിസിനെ വിലയിരുത്തിത്തുടങ്ങി.

Also Read: അവള്‍ ഒരു പൊട്ടിപ്പെണ്ണായിരുന്നു, വ്യക്തിജീവിതവും സിനിമാ ജീവിതവും ഒരുമിച്ച് കൊണ്ടുപോകാന്‍ അവള്‍ക്ക് കഴിഞ്ഞില്ല; മയൂരിയുടെ ഓര്‍മകളുമായി സംഗീത

എന്നാല്‍ കയറിയതിലും വേഗത്തിലായിരുന്നു ഇറക്കം. മെന്‍ഡിസിന്റെ ശൈലി വേഗത്തില്‍ ബാറ്റ്‌സ്മാന്‍മാര്‍ തിരിച്ചറിഞ്ഞു. പഴയ ഹോണുകള്‍ അമര്‍ത്തുന്ന ശൈലിയില്‍ പന്ത് കശക്കിവിടുമ്പോള്‍ അത് എങ്ങോട്ട് തിരിയുമെന്ന് മെന്‍ഡിസിനും അറിയുമായിരുന്നില്ല. പിന്നീട് എല്ലാ ബാറ്റ്‌സ്മാന്‍മാരുടെ പക്കല്‍നിന്നും തല്ല് വാങ്ങിക്കൂട്ടിയ അദ്ദേഹം ടീമില്‍നിന്ന് പുറത്തായി. ഇപ്പോള്‍ നാല് വര്‍ഷം ടീമില്‍നിന്ന് പുറത്തുനിന്ന ശേഷമാണ് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്.

19 ടെസ്റ്റുകളില്‍നിന്ന് 70 വിക്കറ്റും 87 ഏകദിനങ്ങളില്‍നിന്ന് 152 വിക്കറ്റും മെന്‍ഡിസ് പിഴുതു. 39 ട്വന്റി20 മത്സരങ്ങളില്‍നിന്നായി 66 വിക്കറ്റും നേടി. എട്ട് റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത ഞെട്ടിച്ച പ്രകടനവും ട്വന്റി20ല്‍ ഉണ്ടായി. മെന്‍ഡിസിന്റെ ‘ഏറ്’ ഓര്‍മകളില്‍നിന്ന് മാഞ്ഞുപോയെങ്കില്‍ താഴെ നല്‍കിയ വീഡിയോ കാണാം.

DONT MISS
Top