236 രൂപയ്ക്ക് 840 ജിബി ഡേറ്റ; വന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍

പ്രതീകാത്മക ചിത്രം

രാജ്യത്തെ പൊതുമേഖലാ ടെലക്കോം സേവന ദാതാക്കളായ ബിഎസ്എന്‍എല്‍ പുതിയ ഇന്റര്‍നെറ്റ് പായ്ക്കുകള്‍ അവതരിപ്പിച്ചു. 4ജി പ്ലാനുകളുടെ ആദ്യഘട്ടം എന്ന നിലയില്‍ മഹാരാഷ്ട്രയിലാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് ഇത് എല്ലാ സര്‍ക്കിളുകളിലേക്കും വ്യാപിപ്പിച്ചേക്കും.

96 രൂപയുടേയും 236 രൂപയുടേയും പായ്ക്കുകളാണ് അവതരിപ്പിച്ചത്. 28 ദിവസവും 84 ദിവസവും ഈ പായ്ക്കുകളുടെ വാലിഡിറ്റി നീളും. പ്രതിദിനം 10 ജിബിയാണ് ലഭിക്കുക. 280 ജിബിയും 840 ജിബിയുമാണ് മൊത്തം ലഭിക്കുക. 4ജി ഡേറ്റ ആയതിനാല്‍ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കുകയും ആകാം.

Also Read: ആദായ നികുതി സ്ലാബുകള്‍ പരിഷ്‌കരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് സമിതി കേന്ദ്രം

ജിയോയുടെ താരിഫ് വിപ്ലവത്തില്‍ ഐഡിയ വോഡഫോണും എയര്‍ടെലും വിയര്‍ക്കുന്ന സാഹചര്യത്തില്‍ ബിഎസ്എന്‍എല്ലിന് ചില ചലനങ്ങള്‍ സൃഷ്ടിക്കാനാകും. മികച്ച ഓഫര്‍ യുദ്ധവുമായി ബിഎസ്എന്‍എലും രംഗത്തിറങ്ങിയാല്‍ ഉപഭോക്താക്കള്‍ക്ക് ഗുണകരമായ കാര്യങ്ങളാകും ഉണ്ടാവുക. അതിനനുസരിച്ച് ജിയോയും മറ്റ് കമ്പനികളും പ്ലാനുകളില്‍ മാറ്റംവരുത്തിയാല്‍ ലോട്ടറി വീണ്ടും ഉപഭോക്താക്കള്‍ക്കുതന്നെ ആയിരിക്കും.

Also Read: ”സൈന്യം കശ്മീര്‍ വിടണം”; പാകിസ്താനില്‍ നിന്ന് കൊല്ലം കലക്ടറേറ്റിലേക്ക് സന്ദേശം

DONT MISS
Top