കൂട്ടുകാര്‍ക്കൊപ്പം കേക്ക് മുറിക്കവെ ആശംസ നേരാന്‍ കടല്‍ കടന്ന് ഭാര്യയെത്തി; അമ്പരന്ന് കണ്ണ് നിറഞ്ഞ് ഭര്‍ത്താവ്; ഒരു സര്‍പ്രൈസ് വീഡിയോ

ഭാര്യയ്ക്കും അമ്മയ്ക്കുമൊക്കെ സര്‍പ്രൈസുമായി പ്രവാസികള്‍ നാട്ടിലെത്തുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ സുലഭമാണ്. കുട്ടികള്‍ക്ക് സര്‍പ്രൈസ് കൊടുത്ത് പ്രതീക്ഷിക്കാതെ മുന്നിലെത്തുന്ന അച്ഛന്മാരും സന്തോഷക്കാഴ്ചയാകാറുണ്ട്. എന്നാലിവിടെ പ്രവാസിയായ ഭര്‍ത്താവിന് ജോലിസ്ഥലത്ത് ചെന്ന് സര്‍പ്രൈസ് കൊടുത്ത് ഒരു ഭാര്യ താരമായിരിക്കുകയാണ്. ഒന്നാം വിവാഹ വാര്‍ഷിക ദിനത്തിലാണ് ഭാര്യ പ്രീയപ്പെട്ടവന് അപ്രതീക്ഷിത സമ്മാനവുമായി എത്തുന്നത്.

ഭാര്യ അടുത്തില്ലെങ്കിലും കൂട്ടുകാര്‍ക്കൊപ്പം വിവാഹ വാര്‍ഷിക ദിനം ആഘോഷിക്കുകയാണ് ഭര്‍ത്താവ്. കേക്ക് മുറിച്ചു കൊണ്ടിരിക്കുമ്പോഴാണ് വാതില്‍ തുറന്ന് ഭാര്യ എത്തുന്നത്. ഇതോടെ അമ്പരന്നു പോകുന്ന ഭര്‍ത്താവ് അത്ഭുതവും സന്തോഷവും നിറഞ്ഞ ഭാവങ്ങളോടെയാണ് പ്രീയതമയെ നോക്കുന്നത്. ഇതെങ്ങനെ ഇവിടെയെത്തി എന്ന ആശ്ചര്യം ഭര്‍ത്താവിന്റെ മുഖത്ത് കാണാം. ഒപ്പം സന്തോഷം കൊണ്ട് കണ്ണുകള്‍ നിറയുന്നതും കാണാം. അടുത്തെത്തിയ ഭാര്യ കയ്യിലിരുന്ന പൂച്ചെണ്ടും സമ്മാനവും നല്‍കിയ ശേഷം പ്രീയതമനെ ആലിംഗനം ചെയ്ത് ഒരു ചുംബനവും സമ്മാനിക്കുന്നു. സന്തോഷം കൊണ്ട് ഭാര്യയെ മുറുക്കെ ചേര്‍ത്തു പിടിക്കുന്ന ഭര്‍ത്താവിനെ ചുറ്റും കൂടി നില്‍ക്കുന്ന കൂട്ടുകാര്‍ പലതും പറഞ്ഞ് കളിയാക്കുന്നതും വീഡിയോയില്‍ കാണാം. എന്തായാലും വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

DONT MISS
Top