പിണറായി ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളി: വിഎം സുധീരന്‍

ബിസിനസ് പങ്കാളിക്ക് വണ്ടിചെക്ക് നല്‍കിയ കേസില്‍ കഴിഞ്ഞ ദിവസം രാത്രി അജ്മാനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് അറസ്റ്റ് ചെയ്ത ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് വിഎം സുധീരന്‍. ‘തുഷാര്‍ സംഭവ’ത്തോടെ പിണറായി ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളിയെന്നത് ആവര്‍ത്തിച്ച് വ്യക്തമാക്ക പെട്ടിരിക്കുകയാണെന്ന് വിഎം സുധീരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

also read: അപവാദ പ്രചരണം: സിസ്റ്റര്‍ ലൂസി കളപ്പുര പൊലീസിന് നല്‍കിയ പരാതി അവാസ്തവമെന്ന് സന്യാസിനി സഭ

മുഖ്യമന്ത്രി പദവും എസ്എന്‍ഡിപി യോഗ നേതൃപദവികളും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് എങ്ങനെ ഫലപ്രദമായി ദുരുപയോഗം ചെയ്യാമെന്നും ആ കൂട്ടുകെട്ടിന്റെ ഇടപെടലുകള്‍ നമുക്ക് കാണിച്ചു തന്നുവെന്നും ഇവരെല്ലാം ‘ഒറ്റകൈ’യാണെന്നും വിഎം സുധീരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ക്കുറിച്ചു.

വിഎം സുധീരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

‘തുഷാർ സംഭവ’ത്തോടെ പിണറായി-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിൻറെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളിയെന്നത് ആവർത്തിച്ച് വ്യക്തമാക്ക പെട്ടിരിക്കുകയാണ്.

മുഖ്യമന്ത്രി പദവും എസ്എൻഡിപി യോഗ നേതൃപദവികളും സ്വാർത്ഥ താല്പര്യങ്ങൾക്ക് എങ്ങനെ ഫലപ്രദമായി ദുരുപയോഗം ചെയ്യാമെന്നും ആ കൂട്ടുകെട്ടിന്റെ ഇടപെടലുകൾ നമുക്ക് കാണിച്ചു തന്നു.

ഇവരെല്ലാം ‘ഒറ്റകൈ’യാണ്.

DONT MISS
Top