ജിംനി അടുത്തവര്‍ഷമെത്തും; ഇന്ത്യയില്‍ എത്തുമ്പോള്‍ അടിമുടി മാറ്റം, പേര് ജിപ്‌സി എന്നുതന്നെ

സുസുക്കിയുടെ പുതിയ ചെറു എസ്‌യുവി ജിംനി ഇന്ത്യയിലെത്തുമെന്ന് ഉറപ്പായി. ജിപ്‌സി പുറത്തിറക്കുന്നത് നിര്‍ത്തിയെങ്കിലും പകരംവെക്കാനാണ് ജിംനി പുറത്തിറക്കിയത്. എന്നാല്‍ ഇന്ത്യയില്‍ എത്തിക്കുമോ എന്നുള്ള കാര്യത്തില്‍ സംശയം നിലനിന്നിരുന്നു.

മൂന്ന് ഡോര്‍ പതിപ്പായിട്ടാണ് നിലവില്‍ ജിംനിയുള്ളത്. എന്നാല്‍ ഇന്ത്യയില്‍ മൂന്ന് ഡോര്‍ വാഹന പതിപ്പുകള്‍ക്ക് മടുപ്പന്‍ പ്രതികരണമായതിനാല്‍ ഇവിടെ ചെറിയ മാറ്റം സുസുക്കി വരുത്തും. നീളം വര്‍ദ്ധിപ്പിച്ച് പിന്നിലേക്ക് രണ്ട് ഇരിപ്പിടംകൂടി ചേര്‍ത്താകും ഇവിടെ അവതരിപ്പിക്കുക.

നിലവില്‍ ജപ്പാനിലാണ് വാഹനം നിര്‍മിക്കുന്നത്. ഇന്ത്യയില്‍ മാരുതി നിര്‍മാണം ഏറ്റെടുക്കുന്നതോടെ ഇന്ത്യയില്‍ നിര്‍മിക്കുന്ന മാരുതിയാകും കയറ്റി അയയ്ക്കുക. അഞ്ചുവാതിലോടെ എത്തുന്ന ജിംനി മികച്ച സൗകര്യങ്ങളോടെയാണ് അവതരിക്കുക.

Also Read: “സച്ചിന്റെ എല്ലാ റെക്കോര്‍ഡുകളും കോലി തകര്‍ത്തേക്കാം, ഒന്നൊഴികെ”, സെവാഗ് പറയുന്നു

DONT MISS
Top