ഇമ്രാന്‍ ഹാഷ്മി നായകന്‍; നിര്‍മാണം ഷാരൂഖ് ഖാന്‍; പ്രതീക്ഷയോടെ പ്രേക്ഷകര്‍

ഇമ്രാന്‍ ഹാഷ്മി നായകനായി എത്തുന്ന ബാര്‍ഡ് ഓഫ് ബ്ലഡ് എന്ന നെറ്റ്ഫ്‌ലിക്‌സ് സീരിസ് ട്രെയ്‌ലറെത്തി. ഷാരൂഖ് ഖാനാണ് സീരിസ് നിര്‍മിക്കുന്നത്. വിനീത് കുമാര്‍, ശശാങ്ക് അറോറ, എക്ത കപൂര്‍ എന്നിവരും അഭിനയിക്കുന്നു.

27 മുതലതാണ് സീരിസ് സ്ട്രീം ചെയ്യുക. ബിലാല്‍ സിദ്ദിഖിയുടെ ബാര്‍ഡ് ഓഫ് ബ്ലഡ് എന്ന പേരില്‍ത്തന്നെയുള്ള നോവലാണ് ചിത്രീകരിക്കപ്പെട്ടത്. സിദ്ദിഖി 20-ാം വയസിലാണ് ഈ നോവല്‍ രചിച്ചത്. നിരൂപക പ്രശംസ നേടിയിരുന്നു നോവല്‍.

Also Read: അറിയാവുന്ന കാര്യങ്ങള്‍ അന്വേഷണ സംഘത്തെ ധരിപ്പിച്ചു, തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്: ഇബ്രാഹിംകുഞ്ഞ്

റോ ഉദ്യോഗസ്ഥനായ കബീര്‍ ആനന്ദ് എന്ന കഥാപാത്രത്തെയാണ് ഇമ്രാന്‍ ഹാഷ്മി അവതരിപ്പിക്കുന്നത്. ജോലയില്‍നിന്ന് പുറത്തായതിന് ശേഷവും റോയ്ക്ക് ഈ കഥാപാത്രത്തിന്റെ സേവനം ആവശ്യമായി വരികയാണ്. പാകിസ്താനിലേക്ക് പിന്നീട് അദ്ദേഹത്തിന് പോകേണ്ടിവരുന്നു. വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

DONT MISS
Top