“സഹായിച്ചവര്‍ക്ക് നന്ദി”, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമല്ലെന്ന് തുഷാര്‍

താന്‍ അറസ്റ്റിലായ കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്ന് വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി. സ്ഥലവില്‍പനയുമായി ബന്ധപ്പെട്ട് ഒരാള്‍ കള്ളക്കേസ് നല്‍കി. സഹായിച്ചവര്‍ക്ക് നന്ദി പറയുന്നുവെന്നും തുഷാര്‍ അറിയിച്ചു.

10 ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് കേസിലാണ് വെളളാപ്പള്ളി അറസ്റ്റിലായത്. 19 കോടി രൂപയോളം വരുമിത്. പത്ത് വര്‍ഷം മുമ്പാണ് സംഭവം നടന്നത്. തുഷാറിനെ സംസാരിക്കാന്‍ എന്നമട്ടില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

അജ്മാനില്‍ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ബോയിംഗ് കണ്‍്ട്രക്ഷന്‍ എന്ന കമ്പനിയുടെ സബ് കോണ്‍ട്രാക്ടര്‍ ആയിരുന്ന നാസില്‍ അബ്ദുല്ലയാണ് നാല് ദിവസം മുമ്പ് പരാതി നല്‍കിയത്. ചെക്കുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്കാണ് തുഷാറിനെ വിളിച്ചുവരുത്തിയത്.

Also Read: അറിയാവുന്ന കാര്യങ്ങള്‍ അന്വേഷണ സംഘത്തെ ധരിപ്പിച്ചു, തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്: ഇബ്രാഹിംകുഞ്ഞ്

DONT MISS
Top