മസിലളിയനും അതിനൊത്ത പെണ്ണും; ജിം ട്രെയിനറുടെ വിവാഹ ഫോട്ടോഷൂട്ട് വൈറല്‍

ഇപ്പോഴത്തെ വിവാഹങ്ങള്‍ക്ക് പ്രീവെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് ഫോട്ടോഷൂട്ട് നിര്‍ബന്ധമാണ്. അത് എങ്ങനെ വ്യത്യസ്തമാക്കാം എന്നാണ് ന്യൂജെന്‍ കപ്പിള്‍സിന്റെ വെല്ലുവിളി. കുന്ന്, പാര്‍ക്ക്, ക്ഷേത്രം, കുളം എന്നിവയാണ് സാധാരണ ഫോട്ടോഷൂട്ടിനായി തെരഞ്ഞെടുക്കുന്നത്. എന്നാല്‍ രണലിയുടെയും സനോലിയുടെയും വിവാഹ ഫോട്ടോഷൂട്ട് നടന്നത് ജിമ്മില്‍ വെച്ചാണ്. ഒരു ജിം ട്രെയിനറുടെ കല്ല്യാണം എങ്ങനെയായിരിക്കുമെന്ന ആശയമാണ് അരോമ സ്റ്റുഡിയോസിനെയും കസുന്‍ ഷനക ഫോട്ടോഗ്രാഫിയെയും ഈ വെറൈറ്റി ഫോട്ടോഷൂട്ടിലേക്ക് നയിച്ചത്.

Also read:ഈ കാണുന്നതെല്ലാം നമുക്ക് മാത്രം മാന്തിയെടുത്ത് തിന്നാനുള്ളതല്ലെന്ന തിരിച്ചറിവ് ഇനിയെന്നാണ് ഉണ്ടാകുക? പ്രളയപശ്ചാത്തലത്തില്‍ മോഹന്‍ലാലിന്റെ ബ്ലോഗ്

കല്ല്യാണ വേഷത്തിലാണ് രണലിയും സനോലിയും ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഷര്‍ട്ട് ഊരിക്കളഞ്ഞ് ഭാര്യയ്ക്ക് മുന്നില്‍ മസില്‍ കാണിക്കാനും രണലി മറന്നില്ല. ഇരുവരുടെയും ഫോട്ടോഷൂട്ട് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

DONT MISS
Top