26 ആഴ്ച്ചവരെയായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കുന്ന നിയമം എത്തുന്നു

26 ആഴ്ച്ച വരെയായ ഗര്‍ഭവും അലസിപ്പിക്കാന്‍ സ്ത്രീകളെ അനുവദിക്കുന്ന നിയമം വൈകാതെ എത്തുമെന്ന് സൂചന. ഇപ്പോഴത്തെ നിയമം അനുസരിച്ച് 12 ആഴ്ച്ചവരെയായ ഗര്‍ഭമാണ് അലസിപ്പിക്കാന്‍ അനുമതി. ഇത് പ്രത്യേക അവസരങ്ങളില്‍ 20 ആഴ്ച്ചവരെയാകാം. ഏകദേശ രൂപത്തിലായ ഒരു ബില്ലാണ് കേന്ദ്ര മന്ത്രിസഭ ഉടന്‍ പരിഗണിക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

1971ല്‍ നിലവില്‍ വന്ന നിയമമാണ് രാജ്യം ഇപ്പോഴും പിന്തുടരുന്നത്. ഇതില്‍ മാറ്റം വരുത്തും. പൊതുപ്രവര്‍ത്തക അമിത് സാഹ്നി ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജ്ജിയില്‍ കോടതി വാദം കേള്‍ക്കുകയാണ്. ഈ അവസരത്തിലാണ് കേന്ദ്രം നിയമം കൊണ്ടുവരുന്നത്.

പഴകിത്തേഞ്ഞ നിയമമാണ് സ്ത്രീകളുടെ ഗര്‍ഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ളതെന്നാണ് പ്രമുഖമായ വാദം. സ്വയം തെരഞ്ഞെടുപ്പ് നടത്താന്‍ സ്ത്രീകള്‍ പ്രാപ്തരാണെന്നിരിക്കെ മാറിയ കാലത്തിനനുസരിച്ച് നിയമത്തിനും മാറ്റമുണ്ടാകണം. സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തിന്‍മേല്‍ കൂടുതല്‍ അധികാരം നല്‍കുന്നതിനോടൊപ്പം അപകടകരവും തൃപ്തികരവുമല്ലാത്ത ഗര്‍ഭം ഒഴിവാക്കി ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സൗകര്യവും ഈ നിയമം വഴിവെക്കും.

Also Read: കുട്ടനാട്ടില്‍ 12 പഞ്ചായത്തുകളില്‍ പ്രളയപ്രതിരോധ ശേഷിയുള്ള കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കും

DONT MISS
Top