സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഇനി വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കും

ലിംഗസമത്വം ഉറപ്പുവരുത്താനുള്ള നടപടികളില്‍ ഒരു ചുവടുകൂടി. സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനുവേണ്ടി നിലവിലുള്ള നിയമനചട്ടങ്ങളില്‍ ഭേദഗതി വരുത്തും. നേരത്തെ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ഇല്ലാതിരുന്ന ഫയര്‍ഫോഴ്‌സില്‍ ഫയര്‍ വുമന്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചിരുന്നു.

സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കുന്നതിനായി നിലവിലുള്ള നിയമനചട്ടങ്ങളില്‍ ഭേദഗതി വരുത്തും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗ സമത്വം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകളെ ഡ്രൈവര്‍മാരായി നിയമിക്കുന്നത്.

DONT MISS
Top