ഇത് ബ്രഹ്മാണ്ഡം, ബാഹുബലിയെ വെല്ലുമോ? മോഹന്‍ലാലിന്റെ ശബ്ദത്തില്‍ ‘സൈറ നരസിംഹ റെഡ്ഡി’യുടെ ടീസര്‍

ബ്രിട്ടീഷുകാര്‍ക്കെതിരെ പടവെട്ടിയ ആദ്യ പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ‘സൈറ നരസിംഹ റെഡ്ഡി’യുടെ ടീസര്‍ പുറത്തിറങ്ങി. നാല് ഭാഷകളിലാണ് ഒരു മിനിറ്റ് 48 സെക്കന്റുള്ള ആക്ഷന്‍ ത്രില്ലര്‍ ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ് നരസിംഹ റെഡ്ഡിയായി എത്തുന്നത്.

സ്വതന്ത്ര ഭാരതത്തിന് വേണ്ടി പ്രാണത്യാഗം ചെയ്ത മഹാത്മക്കളായ ജാന്‍സി ലക്ഷ്മി ഭായ്, ഭഗത് സിംഗ്, മംഗള്‍ പാണ്ഡെ തുടങ്ങിയവരൊക്കെ നമുക്ക് അറിയാവുന്ന ചരിത്രം…പക്ഷേ ആ ചരിത്ര പുസ്തകത്തില്‍ ഇടംനേടാതെ പോയ ഒരു ധീരന്‍, വെള്ളക്കാര്‍ക്കെതിരെ ആദ്യമായി യുദ്ധഭേരി മുഴക്കിയ ‘റേനാട് സൂര്യന്‍’ എന്ന രോമാഞ്ചം കൊള്ളിക്കുന്ന ഡയലോഗിലൂടെയാണ് ടീസര്‍ തുടങ്ങുന്നത്. മോഹന്‍ലാല്‍ ആണ് ഡയലോഗ് അതിമനോഹരമായി പറഞ്ഞിരിക്കുന്നത്.

ഹിന്ദിയില്‍ അമിതാഭ് ബച്ചനും തെലുങ്കില്‍ പവന്‍ കല്ല്യാണും തമിഴില്‍ നാസറുമാണ് ശബ്ദം നല്‍കിയിരിക്കുന്നത്.

അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, തമന്ന, കിച്ച സുധീപ്, വിജയ് സേതുപതി, നിഹാരിക, ബ്രഹ്മാജി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കൊണ്ടിലേല പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ രാം ചരണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അമിത് ത്രിവേദിയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

DONT MISS
Top