10 വര്‍ഷമായി ആണ്‍കുട്ടികള്‍ ജനിക്കുന്നില്ല; ഗ്രാമത്തിലെ ജോലികളെല്ലാം ഏറ്റെടുത്ത് പെണ്‍കുട്ടികള്‍

പോളണ്ടിലെ തെക്കുഭാഗത്തുള്ള ഒരു വില്ലേജിന്റെ കാര്യം വളരെ കൗതുകമാണ്. പത്ത് വര്‍ഷത്തോളമായി അവിടെ ഒരു ആണ്‍കുട്ടി ജനിച്ചിട്ട്. ഇവിടം ഇപ്പോള്‍ ആണ്കുട്ടികളില്ലാത്ത ഗ്രാമം എന്നാണ് അറിയപ്പെടുന്നത്.

പെണ്‍കുട്ടികളുടെ മുന്നേറ്റമാണ് ഇപ്പോള്‍ ഈ ഗ്രാമത്തില്‍. പരമ്പരാഗതമായി പുരുഷന്മാര്‍ ചെയ്യുന്ന ജോലികളെല്ലാം കയ്യടക്കിയിരിക്കുകയാണ് പെണ്‍കുട്ടികള്‍. യുവ-അഗ്‌നിശമനസേന അംഗങ്ങള്‍ക്കുള്ള ഒരു പ്രാദേശിക മത്സരത്തിലേക്ക് പെണ്‍കുട്ടികളുടെ ടീമിനെ അയച്ചതോടെയാണ് ഈ വില്ലേജ് പുറംലോകത് ശ്രദ്ധനേടുന്നത്.

‘ഇവിടെ ആണ്കുട്ടികളില്ല, പകരം അവരുടെ ജോലികള്‍ കൂടി ഞങ്ങള്‍ പെണ്‍കുട്ടികള്‍ ചെയ്യുന്നു.’ എന്നാണ് ഗ്രാമത്തിലെ യുവ അഗ്‌നിശമനസേനാംഗമായ ഒലിവിയ പറയുന്നത്. ഗ്രാമത്തിലെ അഗ്‌നിശമന സേനാംഗങ്ങളാക്കായുള്ള പരിശീലന പരിപാടിയില്‍ രണ്ടര വയസുള്ള മജ ഗോളസും ഉണ്ട്. മജയുടെ അച്ഛനും മുത്തച്ഛനും അഗ്‌നിശമനസേനയില്‍ ഉണ്ടായിരുന്നു.അഗ്‌നിശമനസേന ഫസ്റ്റ് എയ്ഡ് പരിശീലനം പാവക്കുട്ടികളെ ഉപയോഗിച്ചാണ് ഗ്രാമത്തിലെ പെണ്‍കുട്ടികളുടെ സേന ചെയ്യുന്നത്.

ആകെമൊത്തം 96 വീടുകള്‍ മാത്രമുള്ള ഗ്രാമത്തിലെ പത്തുവര്‍ഷത്തോളമായി ആണ്‍കുട്ടികള്‍ ജനിക്കാത്തതിന്റെ കാരണം തേടിക്കൊണ്ടിരിക്കുകയാണ് പ്രദേശവാസികള്‍.
അതിനിടെ ആണ്‍കുട്ടികള്‍ ജനിക്കുന്ന ദമ്പതികള്‍ക്ക് പാരിതോഷികം കൊടുക്കുമെന്ന വാഗ്ദാനവുമായി എത്തിയിരിക്കുകയാണ് പ്രദേശത്തെ മേയര്‍.

Also Read: “ഒരുതരത്തിലുള്ള ഭീകരതയും ഇന്ത്യ വെച്ചുപൊറുപ്പിക്കില്ല”, ട്രംപുമായി ചര്‍ച്ച നടത്തി മോദി

DONT MISS
Top