ഒഴിവുസമയത്ത് ക്രിക്കറ്റ് കളി; ആഘോഷമായി ധമാക്ക ലൊക്കേഷന്‍

ധമാക്ക ലൊക്കേഷനിലെ ഒഴിവുസമയം ആഘോഷമാക്കി അണിയറ പ്രവര്‍ത്തകര്‍. താരങ്ങളുമൊത്തുള്ള ക്രിക്കറ്റ് കളിയുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നത്. സംവിധായകന്‍ ഒമര്‍ ലുലു തന്നെയാണ് ഈ വീഡിയോ പുറത്തുവിട്ടത്.

ചിത്രത്തില്‍ നായികയായി എത്തുന്നത് നിക്കി ഗല്‍റാണിയാണ്. നിരവധി മികച്ച വേഷങ്ങള്‍ക്ക് ശേഷം ഭാഗ്യനായികയായി നിക്കി വീണ്ടും മലയാളത്തിലെത്തുകയാണ്. ചിത്രത്തിന്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളായി ഉര്‍വശിയും മുകേഷും എത്തുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മുകേഷും ഉര്‍വശിയും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നത്.

20 വര്‍ഷം മുന്‍പ് ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച ടോണി ഐസക് എന്ന കഥാപാത്രമായി എല്ലാവരെയും വിസ്മയിപ്പിച്ച അരുണ്‍ആണ് ധമാക്കയിലെ നായകന്‍.

DHAMAKA LOCATION FUNS 😂

Omar Lulu द्वारा इस दिन पोस्ट की गई सोमवार, 19 अगस्त 2019

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ‘ധമാക്ക’ എംകെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീതം. സഞ്ചു വൈക്കമാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ക്യാമറ സിനോജ് പി അയ്യപ്പന്‍, സാരംഗ് ജയപ്രകാഷ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

Also Read: ഫോണ്‍ സെക്സിന് നിര്‍ബന്ധിച്ച് സന്ദേശം; നടി പൊലീസില്‍ പരാതി നല്‍കി 

DONT MISS
Top