ഇടുക്കി കുമളിയില്‍ പന്ത്രണ്ടു വയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ പതിനൊന്നുവയസ്സുകാരനെതിരെ കേസ്

ഇടുക്കി കുമളിയില്‍ പന്ത്രണ്ടു വയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ പതിനൊന്നുവയസ്സുകാരനെതിരെ കേസ്. ബന്ധുവായ പതിനൊന്നുവയസ്സുകാരനാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതിനെത്തുടര്‍ന്നാണ് പതിനൊന്നുകാരനെതിരെ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

എന്നാല്‍ പെണ്‍കുട്ടിയുടെ പരാതി പൂര്‍ണ്ണമായും ശരിയാണോ എന്നുറപ്പിക്കാന്‍ കഴിയില്ലെന്നും പതിനൊന്നുകാരന്‍ തന്നെയാണോ ഗര്‍ഭത്തിനുത്തരവാദി എന്ന് കണ്ടെത്തണമെങ്കില്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നും പൊലീസ് പറഞ്ഞു. ആണ്‍കുട്ടിയുടെ ഡിഎന്‍എ പരിശോധന ഉടനെ നടത്തും. ഇതിനു ശേഷമാകും ബാക്കി നടപടികള്‍.

പന്ത്രണ്ട് വയസ്സുകാരിയായ പെണ്‍കുട്ടി ക്ലാസ്‌റൂമില്‍ തലകറങ്ങി വീണതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നറിയുന്നത്. ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു. ഇതിനു ശേഷമാണ് തന്നെ പീഡിപ്പിച്ചത് ബന്ധുവായ പതിനൊന്നുകാരനാണെന്ന് പെണ്‍കുട്ടി പറയുന്നത്.

പതിനൊന്നുകാരനും കുടുംബവും ണ്‍െകുട്ടിയുടെ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. ആണ്‍കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തിയാല്‍ മാത്രമേ ഗര്‍ഭത്തിനുത്തരവാദിയാണോ എന്ന് മനസ്സിലാക്കാന്‍ കഴിയൂയെന്ന് കുമളി പൊലീസ് പ്രതികരിച്ചു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണ് വിഷയം പൊലീസില്‍ അറിയിച്ചത്.

DONT MISS
Top