ചൈനീസ് സംസാരിച്ച് മോഹന്‍ലാലും കെപിഎസി ലളിതയും; ‘ഇട്ടിമാണി’യുടെ ടീസര്‍ എത്തി

മോഹന്‍ലാലിന്റെ ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’യുടെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. കെപിഎസി ലളിതയും മോഹന്‍ലാലും ചൈനീസ് സംസാരിക്കുന്ന രംഗമാണ് ടീസറിന്റെ ആകര്‍ഷണം. ഇവരെ കൂടാതെ സലീംകുമാറും പള്ളിവികാരിയുടെ വേഷത്തില്‍ സിദ്ദിഖും ടീസറിലുണ്ട്.

നവാഗതനായ ജിബി ജോജു സംവിധാനം ചെയ്യുന്ന ചിത്രം ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. തൂവാനത്തുമ്പികള്‍ക്ക് ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ഭാഷയില്‍ സംസാരിക്കുന്ന ചിത്രം കൂടിയാണിത്. അജുവര്‍ഗീസ്, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രാധിക ശരത്കുമാര്‍,ഹണി റോസ് സ്വാസിക, വിനു മോഹന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ടീം ഫോര്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്.

DONT MISS
Top