സിപിഐ മാര്‍ച്ചിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജ്: കൊച്ചി സെന്‍ട്രല്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: സിപിഐ മാര്‍ച്ചിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ നടപടി. കൊച്ചി സെന്‍ട്രല്‍ എസ്‌ഐ വിപിന്‍ ദാസിനെ സസ്‌പെന്‍ഡ് ചെയ്തു. കളക്ടറുടെ റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍ കണക്കിലെടുത്താണ് നടപടി. കൊച്ചി സിറ്റി അഡീഷണല്‍ കമീഷണര്‍ കെ പി ഫിലിപ്പ് ആണ് നടപടിയെടുത്തത്.

Also read:കല്‍ബുര്‍ഗി വധം: നാലുവര്‍ഷത്തിന് ശേഷം കുറ്റപത്രം സമര്‍പ്പിച്ചു

എസ്‌ഐയുടെ ഭാഗത്ത് നോട്ടക്കുറവുണ്ടായി എന്നാണ് വിലയിരുത്തല്‍. എല്‍ദോ എബ്രഹാം എംഎല്‍എയെ തിരിച്ചറിയുന്നതില്‍ പിഴവുണ്ടായെന്നും വിലയിരുത്തി.

DONT MISS
Top