സഹമത്സരാര്‍ത്ഥിയുമായി തര്‍ക്കം; ബിഗ്ബോസില്‍ നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തമിഴ് ബിഗ്‌ബോസില്‍ മത്സരാര്‍ത്ഥിയായ മധുമിത ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഷോയില്‍ കൈമുറിച്ചുകൊണ്ടാണ് നടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സഹ മത്സരാര്‍ത്ഥിയുമായുള്ള വഴക്കാണ് ആത്മത്യാ ശ്രമത്തിന് പിന്നില്‍. ഇതോടെ നടിയെ മത്സരത്തില്‍ നിന്ന് പുറത്താക്കി.

അതേസമയം, മധുമിതയുടെ പ്രവൃത്തി ആളുകളില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഇങ്ങനെ ചെയ്തതില്‍ താന്‍ നിരാശനാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

Also read:നാല്‍പത് വര്‍ഷത്തിലൊരിക്കല്‍ ദര്‍ശനം നല്‍കുന്ന ക്ഷേത്രത്തില്‍ നയന്‍താരയും വിഘ്‌നേഷും

ബിഗ്‌ബോസ് തമിഴില്‍ മൂന്നാം സീസണ്‍ ആണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നടിമാരായ ഫാത്തിമാ ബാബു, മധുമിത, സാക്ഷി അഗര്‍വാള്‍, വനിത വിജയകുമാര്‍, ഡാന്‍സ് മാസ്റ്റര്‍ സാന്റി, സംവിധായകനും നടനുമായ ചേരന്‍, നടന്‍ ശരവണന്‍ എന്നിവര്‍ ഉള്‍പ്പടെ പതിനഞ്ച് പേരായിരുന്നു മത്സരിക്കാനെത്തിയത്.

DONT MISS
Top