തനി നാടന്‍ മലയാളിയായി ടോവിനോ, ക്ലാസിക് ലുക്കില്‍ കീര്‍ത്തി സുരേഷ്, മോഹന്‍ലാലിന്റെ കാല്‍തൊട്ട് വന്ദിച്ച് ധനുഷ്

കഴിഞ്ഞ വര്‍ഷം തെന്നിന്ത്യന്‍ സിനിമയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരങ്ങള്‍ക്ക് നല്‍കുന്ന സൗത്ത് ഇന്ത്യ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌സ് (സൈമ) ദോഹയില്‍ നടന്നു. മലയാളത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം ടോവിനോ തോമസ് സ്വന്തമാക്കി. ഐശ്വര്യ ലക്ഷ്മിയാണ് മികച്ച നടി. പോപ്പുലര്‍ സ്റ്റാര്‍ ഇന്‍ ദി മിഡില്‍ ഈസ്റ്റ് പുരസ്‌കാരം മോഹന്‍ലാല്‍ സ്വന്തമാക്കി.

Also read:‘ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്’; സൈമ പുരസ്‌കാര വേദിയില്‍ കേരളത്തിനായി സഹായം അഭ്യര്‍ത്ഥിച്ച് പൃഥ്വിരാജ്

തമിഴില്‍ മികച്ച നടന്‍ ധനുഷ് ആണ്. മോഹന്‍ലാലിന്റെ കാല്‍ തൊട്ട് വന്ദിച്ചാണ് താരം അവാര്‍ഡ് വാങ്ങിയത്. തൃഷയാണ് മികച്ച നടി. ഹേയ് ജൂഡ് എന്ന മലയാള ചിത്രത്തിലെ അഭിനയത്തിന് തൃഷയ്ക്ക് പുരസ്‌കാരമുണ്ട്. സൈമ പുരസ്‌കാര വേദിയിലെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

DONT MISS
Top