പള്‍സര്‍ നിയോണ്‍ 125 എത്തുന്നു; ആകൃതിയില്‍ കാര്യമായ മാറ്റമില്ല

125 സിസി ബൈക്കുകളുടെ ശ്രേണിയിലേക്ക് പള്‍സര്‍ വീണ്ടുമെത്തുന്നു. പള്‍സര്‍ നിയോണ്‍ 125 എന്ന മോഡലുമായാണ് ബജാജ് ഇപ്പോള്‍ എത്തുന്നത്. 150 സിസി മോഡലുമായി ആകൃതിയില്‍ വലിയ വ്യത്യാസമില്ലാതെയാണ് വരവ്.

150 സിസി മോഡലിലേതുപോലെ 17 ഇഞ്ച് വീലാണ് നിയോണ്‍ 125നും നല്‍കിയിരിക്കുന്നത്. കോംബി ബ്രേക്ക് സംവിധാനമാണ് സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. 150 സിസി പള്‍സറിന് 144 കിലോയാണ് ഭാരമെങ്കില്‍ 125 സിസി വകഭേദത്തിന് അഞ്ച് കിലോ കുറവുണ്ട്.

8500 ആര്‍പിഎമ്മില്‍ 12 ബിഎച്ച്പി കരുത്ത് പകരുന്ന എഞ്ചിനാണ് ഈ നിയോണിന്റെ ഹൃദയം. മുന്നില്‍ ഡിസ്‌ക് ബ്രേക്കുള്ള വകഭേദത്തിന് 66,618 രൂപയാണ് വില. മുന്നില്‍ ഡ്രം ബ്രേക്കുള്ള അടിസ്ഥാന വകഭേദം ലഭ്യമാകുന്നത് 64,000 രൂപയ്ക്കും.

DONT MISS
Top