“ദുരിതാശ്വാസനിധിയില്‍ വേഗം പണമെത്തി, എന്നാല്‍ പണം വേഗത്തില്‍ അര്‍ഹതപ്പെട്ടവരിലേക്ക് എത്തിയില്ല”, രോഷം പ്രകടിപ്പിച്ച് ധര്‍മജന്‍ (വീഡിയോ)

കഴിഞ്ഞ പ്രളയത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് അപാകതകള്‍ ഉണ്ടായി എന്ന് നടന്‍ ധര്‍മജന്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. ദുരിതാശ്വാസ നിധിയിലേക്ക് ആളുകള്‍ പണം നല്‍കുന്നത് കുറയും എന്ന വിവേകമോ ഈ സാഹചര്യത്തില്‍ ഈ വിഷയം സംസാരിക്കുന്നതിലെ അനൗചിത്യമോ കണക്കാക്കാതെയായിരുന്നു ധര്‍മജന്‍ അഭിപ്രായപ്രകടനം നടത്തിയത്.
ഇത്രയും സംവിധാനങ്ങള്‍ ഉണ്ടായിട്ടും പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് പണം ലഭിക്കുന്നില്ല. ഞാന്‍ രാഷ്ട്രീയം പറയുകയല്ല. നമ്മുടെ സംസ്ഥാനത്ത് മുഖ്യമന്ത്രിയുണ്ട്. മന്ത്രിമാരുണ്ട് എംപിമാരുണ്ട് എംഎല്‍എമാരുണ്ട് ജില്ലാ പഞ്ചായത്ത്, കളക്ടര്‍, ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തുമുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് പണം പെട്ടന്ന് പെട്ടന്ന് എത്തി. ഈ പണം ജനങ്ങളിലേക്ക് എത്തിയില്ല.

Also Read: കേരളത്തിന് പിന്തുണയുമായി കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി; സമാനതകള്‍ ഇല്ലാത്ത നന്മ എന്ന് മുഖ്യമന്ത്രി

ഞാന്‍ ഒരു പൈസപോലും ഇതില്‍നിന്ന് വാങ്ങിയ ആളല്ല. ഞങ്ങളുടെ സംഘടനയാണ് അമ്മ. അവര്‍ എത്രയോ കോടി രൂപ കൊടുത്തു. ജനങ്ങളിലേക്ക് അത് എത്തിക്കാനുളള സൗകര്യം ഇവിടില്ലേ? ഇന്നസെന്റേട്ടനോട് ചോദിച്ചു സ്ഥലം വാങ്ങി വീട് വെച്ച് നല്‍കാമായിരുന്നില്ലേ എന്ന്. ഇത് ഞാന്‍ നേരിട്ട് കണ്ടതാണ്. നഷ്ടം കണക്കാക്കുന്നതും കൃത്യതയില്ലായ്മയും സംഭവിച്ചിട്ടുണ്ട്.

സാധാരണക്കാരും മത്സ്യത്തൊഴിലാളികളും ചെയ്യുന്ന പണിയെങ്കിലും ഇവര്‍ ചെയ്യട്ടെ. ഇവിടെ ഇത്രയും ആളുകളില്ലേ. മന്ത്രമാരും എംപിമാരും എംഎല്‍എമാരുമുണ്ട്. ഇവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നില്ലേ. ധര്‍മജന്‍ ചോദിച്ചു. ഡിവൈഎഫ്‌ഐ നേതാവ് എഎ റഹിം ധര്‍മജന് മറുപടി നല്‍കി.

അദ്ദേഹം സംസാരിച്ചത് താഴെ കാണാം.

DONT MISS
Top