ഇനി ഹ്യൂ ജാക്മാന്‍ വോള്‍വോറിനായി എത്തില്ല; പുതിയ താരത്തെ പ്രഖ്യാപിച്ചു

ആരാധക മനസില്‍ പതിഞ്ഞ വോള്‍വോറിന്‍ ഇനി ഹ്യൂ ജാക്മാന്‍ അവതരിപ്പിക്കുല്ല. ജാക്മാന്‍ അഭിനയിച്ച് അനശ്വരനായിക്കിയ ഈ കഥാപാത്രം ഇനിമുതല്‍ മറ്റൊരാളാണ് അഭിനയിക്കുക. ഇക്കാര്യം മാര്‍വല്‍ സ്റ്റുഡിയോസിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ മാര്‍ക്ക് മില്ലറാണ് വെളിപ്പെടുത്തിയത്.

യുവതാരം ടരണ്‍ എഗേര്‍ട്ടനാണ് ഇനിമുതല്‍ വോള്‍വോറിനായി എത്തുക. കിംഗ്‌സ്‌മെന്‍ സീക്രട്ട് സര്‍വീസ് എന്ന ചിത്രത്തിലൂടെ കിംഗ്‌സ്‌മെന്‍ സിനിമയുടെ പിന്നിലും മാര്‍ക്ക് മില്ലറുടെ കൈകളുണ്ട്. അതിനാല്‍ അദ്ദേഹം നല്‍കിയ വിവരം ആധികാരികമാണ് എന്നുതന്നെ പറയാം.

2000ല്‍ പുറത്തിറങ്ങിയ എക്‌സ്‌മെന്‍ എന്ന ചിത്രത്തിലൂടെയാണ് ജാക്മാന്‍ വോള്‍വോറിന്റെ കുപ്പായമണിയുന്നത്. തുടര്‍ന്ന് ആരാധക മനസുകള്‍ കീഴടക്കിയ താരം ഏറ്റവും ഇഷ്ടപ്പെടുന്ന സൂപ്പര്‍ താരങ്ങളിലൊരാളായി. 2017ല്‍ പുറത്തിറങ്ങിയ ലോഗന്‍ എന്ന ചിത്രത്തിലാണ് ഹ്യൂ ജാക്മാന്‍ അവസാനമായി മുഴുനീള വോള്‍വൊറിന്‍ വേഷത്തിലെത്തിയത്. ഡെഡ്പൂള്‍ രണ്ടാം ഭാഗത്തില്‍ അതിഥി വേഷത്തിലും താരം എത്തിയിരുന്നു.

Also Read: കേരളത്തിന് പിന്തുണയുമായി കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി; സമാനതകള്‍ ഇല്ലാത്ത നന്മ എന്ന് മുഖ്യമന്ത്രി

DONT MISS
Top