ഓണര്‍ ബാന്‍ഡ് 5 ഇന്ത്യയില്‍ അവതരിപ്പിച്ചു; കൂട്ടിച്ചേര്‍ത്ത് പുതിയ ഫീച്ചേഴ്‌സ്

പുതിയ ഓണര്‍ ബാന്‍ഡ് 5 ഇന്ത്യയില്‍ അവതരിപ്പിച്ചു. ടെക് ഭീമന്‍ വാവെയ് കമ്പനിയുടെ ഉപ ബ്രാന്‍ഡായ ഓണര്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ എന്ന നിലയിലാണ് പേരെടുത്തത്. ഓണര്‍ ബാന്‍ഡ് 4ന് പിന്‍ഗാമിയായാണ് അഞ്ചാം തലമുറ എത്തിയിരിക്കുന്നത്.

ചുവടുകളുടെ എണ്ണമെടുക്കല്‍, ഹൃദയമിടിപ്പ് അളക്കല്‍ എന്നിവയെല്ലാം ഈ ബാന്‍ഡിന് സാധിക്കും. നിര്‍ജ്ജലീകരണം അറിയാനുള്ള കഴിവ് പുതുതായി കൂട്ടിച്ചേര്‍ത്തതും വേറിട്ടതുമാണ്. റോവിംഗ് മെഷീന്‍, എലിപ്റ്റിക്കല്‍ മെഷീന്‍ എന്നീ മോഡുകള്‍ ജിംനേഷ്യത്തില്‍ പോകുന്നവര്‍ക്ക് ഉപകരിക്കും.

വാവെയ് ഹെല്‍ത്ത് ആപ്പുമായി ബന്ധിപ്പിച്ചാല്‍ മറ്റ് നിരവധി ഫീച്ചറുകളും ബാന്‍ഡിന് ലഭിക്കും. ഫോണ്‍ ഈ ബാന്‍ഡ് ഉപയോഗിച്ച് നിയന്ത്രിക്കാനാകും.

ബാറ്ററി ലൈഫ് രണ്ടാഴ്ച്ചയാണ് ഓണര്‍ ബാന്‍ഡ് അവകാശപ്പെടുന്നത്. 2,999 രൂപയ്ക്കാണ് ബാന്‍ഡ് അവതരിപ്പിച്ചത്. 2,599 രൂപയ്ക്കാണ് ഫ്‌ലിപ്കാര്‍ട്ടില്‍ ഇപ്പോള്‍ ഇത് ലഭ്യമായിരിക്കുന്നത്.

Also Read: കേരളത്തിന് പിന്തുണയുമായി കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി; സമാനതകള്‍ ഇല്ലാത്ത നന്മ എന്ന് മുഖ്യമന്ത്രി

DONT MISS
Top