ഉജ്ജ്വല നേട്ടവുമായി റിയല്‍മി; ഒറ്റവര്‍ഷംകൊണ്ട് വിറ്റത് ഒരു കോടി സ്മാര്‍ട്ട്‌ഫോണുകള്‍

കേവലം ഒരു വര്‍ഷം മുമ്പ് മാത്രം പിറവിയെടുത്ത കമ്പനിയാണ് റിയല്‍മി. ബിബികെ ഇലക്ട്രോണിക്‌സ് എന്ന ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ഭീമനാണ് റിയല്‍മിയുടേയും ഉടമസ്ഥര്‍. ഒരു വര്‍ഷം മാത്രമെടുത്ത് ഒരു കോടി ഫോണുകള്‍ റിയല്‍മി വിറ്റു എന്ന റിപ്പോര്‍ട്ട് വിപണിയെ ഞെട്ടിക്കുകയാണ്.

വിവോ, ഓപ്പോ, വണ്‍പ്ലസ് എന്നീ ബ്രാന്‍ഡുകള്‍ക്ക് സാധാരണക്കാരിലേക്ക് എത്താനാകുന്നില്ല എന്ന തിരിച്ചറിവാണ് റിയല്‍മി എന്ന ബ്രാന്‍ഡ് പിറവികൊള്ളാന്‍ കാരണം. ഷവോമി പിടിച്ചടക്കിയ ഈ വിപണിയിലെ അനന്ത സാധ്യതകള്‍ മുതലെടുക്കുകയായിരുന്നു ലക്ഷ്യം. ഒരു പരിധിവരെ ലക്ഷ്യം നേടിയെടുത്തിരിക്കുകയാണ് റിയല്‍മി.

റിയല്‍മി 1 എന്ന ഫോണുമായാണ് കമ്പനി എത്തിയത്. ഇപ്പോള്‍ താങ്ങാവുന്ന വിലയ്ക്ക് ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ വരെ റിയല്‍മി നല്‍കുന്നു. കൂടുതല്‍ മോഡലുകളും കുറഞ്ഞ വിലയുമായി ഇനിയും വിപണിയില്‍ വേറിട്ടുനില്‍ക്കാനാണ് കമ്പനി ആഗ്രഹിക്കുന്നതും.

Also Read: ഡിസാസ്റ്റര്‍ ടൂറിസമോ?; ദുരന്തമുഖത്ത് കാഴ്ച്ചകാണാനെത്തുന്ന ആളുകള്‍ തടസ്സമുണ്ടാക്കുന്നുവെന്ന് പൊലീസ്

DONT MISS
Top