സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി ട്വിറ്ററും; അശോകചക്രത്തിന്റെ ഇമോജി അവതരിപ്പിച്ചു

ഇന്ത്യയുടെ 73-മത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഇമോജി ഇറക്കി ആഘോഷത്തിന്റെ ഭാഗമായി ട്വിറ്റര്‍. ഈ മാസം 18 വരെ ഇംഗ്ലീഷിലും ഇന്ത്യന്‍ ഭാഷകളായ ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, പഞ്ചാബി, മറാത്തി, ഗുജറാത്തി, ബംഗാളി, ഒറിയ എന്നീ ഭാഷകളിലും ഇമോജി ലഭ്യമാണ്.

ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി #indiaindependenceDay, #onedayindia തുടങ്ങിയ ഹാഷ് ടാഗുകളോടൊപ്പം അശോകചക്രത്തിന്റെ ഇമോജി ഉപയോഗിക്കാം. പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത അശോകചക്രത്തിന്റെ ഇമോജി ധര്‍മ്മ ചക്രത്തിന്റെ ചിത്രീകരണമാണ്.

ഇന്ത്യയുടെ സ്വാതന്ത്ര്യദിനവുമായു ബന്ധപ്പെട്ട ഇമോജികളുടെ അഞ്ചാമത്തെ പതിപ്പാണിത്. മുന്‍ വര്‍ഷങ്ങളില്‍ ചെങ്കോട്ട, ഇന്ത്യന്‍ പതാക എന്നിവയുടെ ഇമോജികള്‍ ട്വിറ്റര്‍ അവതരിപ്പിച്ചിരുന്നു.
കാലങ്ങളായി ട്വിറ്റര്‍ ഇമോജികള്‍ ഉപയോക്താക്കള്‍ക്കുള്ള ആവിഷ്‌കാര സ്വാതന്ത്ര്യമായാണ് കാണുന്നതെന്നും സ്വാതന്ത്ര്യദിനം പോലുള്ള പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഇന്ത്യയിലുള്ള എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ ഇത്തരം ഇമോജികള്‍ സ്വാധീനിക്കുമെന്നും ട്വിറ്റര്‍ ഇന്ത്യയുടെ പബ്ലിക് പോളിസി സീനിയര്‍ മാനേജര്‍ ഷഗുഫ്ത കമ്രാന്‍ പറഞ്ഞു.

Also Read: ഡിസാസ്റ്റര്‍ ടൂറിസമോ?; ദുരന്തമുഖത്ത് കാഴ്ച്ചകാണാനെത്തുന്ന ആളുകള്‍ തടസ്സമുണ്ടാക്കുന്നുവെന്ന് പൊലീസ്

DONT MISS
Top