“പരാതികള്‍ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍”, നിര്‍മാതാവ് ഹസീബ് ഹനീഫും മാലാ പാര്‍വതിയും തമ്മിലുള്ള പ്രശ്‌നത്തിന് പരിഹാരമായി

അഭിനേത്രി മാലാ പാര്‍വതിയും ഹാപ്പി സര്‍ദാര്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും നിര്‍മാതാവ് ഹസീബ് ഹനീഫും തമ്മിലുള്ള പ്രശ്‌നത്തിന് രമ്യമായ പരിഹാരം. അമ്മയുടേയും ഫെഫ്കയുടേയും പ്രൊഡ്യൂസര്‍ അസോസിയേഷന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ദിവസങ്ങള്‍ നീണ്ട പരാതികള്‍ക്കും പ്രതികരണങ്ങള്‍ക്കും അന്ത്യമായത്. സംഘടനകളുടേയും പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

അമ്മയ്ക്കായി ഇടവേള ബാബുവും ബാബുരാജും ഉണ്ണി ശിവപാല്‍ ചര്‍ച്ചയില്‍ സന്നിഹിതരായി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുവേണ്ടി ആന്റോ ജോസഫ്, രഞ്ജിത്ത്, സിയാദ് കോക്കര്‍ എന്നിവരും എക്‌സിക്യൂട്ടിവ് അംഗങ്ങളും പങ്കെടുത്തു. ഫെഫ്കയ്ക്കായി ബി ഉണ്ണകൃഷണനാണ് ചര്‍ച്ചയ്‌ക്കെത്തിയത്.

തെറ്റിദ്ധാരണമൂലം ഉണ്ടായ പ്രശ്‌നമാണ് വഷളായതെന്ന് ഇരുകൂട്ടരും തുറന്നുപറഞ്ഞു. ഇതോടെ ഇക്കാര്യത്തിലുള്ള പരസ്യ പ്രതികരണങ്ങള്‍ ഇരുകൂട്ടരും ഒഴിവാക്കും. നല്‍കിയ പരാതികളും പിന്‍വലിക്കുന്നതിനോടൊപ്പം എല്ലാ നിയമ നടപടികളും അവസാനിപ്പിക്കും.

Also Read: കേരളത്തിന് പിന്തുണയുമായി കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി; സമാനതകള്‍ ഇല്ലാത്ത നന്മ എന്ന് മുഖ്യമന്ത്രി

DONT MISS
Top