ഡിസാസ്റ്റര്‍ ടൂറിസമോ?; ദുരന്തമുഖത്ത് കാഴ്ച്ചകാണാനെത്തുന്ന ആളുകള്‍ തടസ്സമുണ്ടാക്കുന്നുവെന്ന് പൊലീസ്

കാലവര്‍ഷക്കെടുതികള്‍ ഏറ്റവും രൂക്ഷമായി സംഭവിച്ച സ്ഥലങ്ങളില്‍ ആളുകള്‍ കാഴ്ച്ചകാണാനെത്തരുതെന്ന് പൊലീസ്. ദുരന്തം വിതച്ച സ്ഥലങ്ങള്‍ കാണാനെത്തുന്നവര്‍ രക്ഷാ പ്രവര്‍ത്തനത്തിന് തടസമാകുന്നു. ഇത്തരം സ്ഥലങ്ങളില്‍ വരുന്ന ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തരുത് എന്നും പൊലീസ് ആവശ്യപ്പെട്ടു.

Also Read: മഴക്കെടുതിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം

വയനാട് മേപ്പാടി, മലപ്പുറം കവളപ്പാറ തുടങ്ങിയ സ്ഥലങ്ങള്‍ കാണാനാണ് ആളുകള്‍ ഒഴുകിയെത്തുന്നത്. ഈ മേഖലകളിലേക്ക് രക്ഷാ പ്രവര്‍ത്തകര്‍ക്കുപോലും എത്തിച്ചേരാന്‍ സാധിക്കാത്ത വിധത്തിലാണ് സന്ദര്‍ശകരുടെ വരവ്. ദുരിതാശ്വാസ സഹായമെത്തിക്കുന്ന വാഹനങ്ങള്‍ പോലും കുടുങ്ങിക്കിടക്കുന്നു.

ദുരന്തം കാണാനെത്തുന്നവരുടെ തിരക്ക് കാരണം ജെസിബി അടക്കമുള്ള വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയുണ്ടായി. ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത് എന്ന് ലെഫ്. കേണല്‍ ഹേമന്ത് ഫെയ്‌സ്ബുക്കിലൂടെ സമൂഹത്തെ അറിയിച്ചു.

ഡിസാസ്റ്റര്‍ ടൂറിസം അവസാനിപ്പിക്കുക എന്നൊരു ഹാഷ് ടാഗും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. അദ്ദേഹം പങ്കുവെച്ച വീഡിയോ താഴെ കാണാം.

#disastertourism #pleasestopdisastertourismWe must be more responsibile in our deeds, and if you are not willing to help others atleast please don't be a hindrance for selfless people who are trying to pull things back to normal at Such badly hit places. It's not the time to click selfies and enjoy your holidays at these places. Its a single road and each and every relief material, heavy earth moving equipments and volunteers have to be transported through this road only#keralafloods #landslide

Hemant Raj द्वारा इस दिन पोस्ट की गई मंगलवार, 13 अगस्त 2019

DONT MISS
Top