പമ്പാനദിയിലും അച്ചന്‍കോവിലാറ്റിലും ജലനിരപ്പ് ഉയരുന്നു; ചെങ്ങന്നൂരില്‍ ജാഗ്രതാ നിര്‍ദ്ദേശം

പമ്പയിലും അച്ചന്‍കോവിലാറ്റിലും ജലനിരപ്പ് ഉയരുന്നു. ഇതോടെ ചെങ്ങന്നൂരില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ അദീലാ അബ്ദുല്ലയുടെ നേതൃത്വത്തില്‍ ചെങ്ങന്നൂരില്‍ യോഗം ചേര്‍ന്നു. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

മഴക്കെടുതിയില്‍ നാശനഷ്ടവും ജീവഹാനിയും ഉണ്ടായതില്‍ നഷ്ടപരിഹാരവുമായി സംസ്ഥാന സര്‍ക്കാര്‍. മരിച്ചവരുടെ ആശ്രിതര്‍ക്ക് 4 ലക്ഷം രൂപ നല്‍കും. വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 10 ലക്ഷം രൂപയും വീടുമാത്രം തകര്‍ന്നവര്‍ക്ക് 4 ലക്ഷം രൂപയും ലഭിക്കും.

ദുരിത ബാധിതര്‍ക്ക് ആദ്യ സഹായമായി 10,000 രൂപ നല്‍കും. പഞ്ചായത്ത് സെക്രട്ടറിയും റവന്യൂ ഉദ്യോഗസ്ഥനും ചേര്‍ന്ന് തയാറാക്കുന്ന പട്ടിക പ്രസിദ്ധീകരിച്ച ശേഷമാണ് തുക വിതരണം ചെയ്യുന്നത്. പരാതികള്‍ ഇങ്ങനെ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

വ്യാപാര സ്ഥാപനങ്ങളുടെ നഷ്ടപരിഹാരം നിര്‍ണയിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വെള്ളപ്പൊക്കം ബാധിച്ച വില്ലേജുകളെ ഉടന്‍ ദുരന്ത ബാധിത വില്ലേജുകളായി പ്രഖ്യാപിക്കും. വെള്ളപ്പൊക്ക മേഖലയിലും തീരപ്രദേശത്തും സൗജന്യ റേഷനായി 15 കിലോ അരി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: കേരളത്തിന് പിന്തുണയുമായി കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി; സമാനതകള്‍ ഇല്ലാത്ത നന്മ എന്ന് മുഖ്യമന്ത്രി

DONT MISS
Top