പോഗ്ബയെ ടീമിലെത്തിച്ചില്ല; പ്രതിഷേധിച്ച് സിദാന്‍ റയലിന്റെ പരിശീലക സ്ഥാനം വിടാന്‍ സാധ്യത

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം പോഗ്ബയെ റയലില്‍ എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ പരിശീലകന്‍ സിനദിന് സിദാന്‍ ടീം വിടാന്‍ സാധ്യത. സിദാന്‍തന്നെ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു പോഗ്ബയുടെ കാര്യം. എന്നാല്‍ ഇത് ഗൗരവമായി എടുക്കാന്‍ മാനേജ്‌മെന്റ് തയാറായില്ല.

ഈ സാഹചര്യത്തില്‍ സിദാന്‍ ടീം വിട്ടേക്കുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സീസണില്‍ പോഗ്ബയെ സിദാന്‍ ഉന്നമിട്ടിരുന്നു. പോഗ്ബയുമായി സംസാരിച്ച് അദ്ദേഹത്തിന് റയലില്‍ എത്തിക്കാമെന്ന് സിദാന്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ റയല്‍ പ്രസിഡന്റ് ഫ്‌ലോന്റീന പെരസ് കരാറിന് വേണ്ടത്ര പരിഗണന നല്‍കിയില്ല.

എന്നാല്‍ കൂറ്റന്‍ പ്രതിഫലമാണ് റയന്‍ മാനേജ്‌മെന്റിനെ ഇതില്‍നിന്ന് പിന്തിരിപ്പിച്ചത് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മറ്റ് അനേകം താരങ്ങളെ ടീമിലേക്ക് എടുത്തിട്ടും താന്‍ നിര്‍ദ്ദേശിച്ച താരത്തെ എടുക്കാത്തതില്‍ സിദാന്‍ നിരാശനാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Also Read: കേരളത്തിന് പിന്തുണയുമായി കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി; സമാനതകള്‍ ഇല്ലാത്ത നന്മ എന്ന് മുഖ്യമന്ത്രി

DONT MISS
Top