കവളപ്പാറയില്‍ ഇന്ന് കണ്ടെടുത്തത് ഏഴ് മൃതദേഹങ്ങള്‍; മരണസംഖ്യ 30 ആയി; പോസ്റ്റ്‌മോര്‍ട്ടത്തിനായി പള്ളിയിലെ നിസ്‌കാര ഹാള്‍ തുറന്നുകൊടുത്തു

നിലമ്പൂര്‍: കവളപ്പാറയില്‍ ഇന്ന് ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതോടെ മരണ സംഖ്യ 30 ആയി. ഇനി 29 പേരെ കണ്ടെത്താനുണ്ട്. ദുരന്തനിവാരണ സേന, പൊലീസ്, അഗ്നിശമന സേന എന്നിവര്‍ക്കൊപ്പം ഒരുകൂട്ടം ആളുകളും ചേര്‍ന്നാണ് മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്തുന്നത്.

അതേസമയം മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി പോത്തുകല്ലിലെ പള്ളിയുടെ ഒരു ഭാഗം കമ്മറ്റിക്കാര്‍ തുറന്നുകൊടുത്തു. കവളപ്പാറയില്‍ നിന്നും നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് 45 കിലോമീറ്ററാണ്. ഇത്രയും ദൂരം അഴുകി തുടങ്ങിയ മൃതദേഹം കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായതോടെ അധികൃതര്‍ പോത്തുകല്ല് മുജാഹിദ് പള്ളി ഭാരവാഹികളെ സമീപിക്കുകയായിരുന്നു. വെള്ളിയാഴ്ച്ചകളില്‍ സ്ത്രീകള്‍ നിസ്‌കരിക്കുന്ന ഹാള്‍ വിട്ടുനല്‍കുന്നതിനോടൊപ്പം ടേബിളും ലൈറ്റുമടക്കമുള്ള സജ്ജീകരണങ്ങളും അവര്‍ ഒരുക്കി കൊടുത്തു.

Also read:പലതും ജീര്‍ണിച്ച അവസ്ഥയില്‍, മറ്റുചിലതില്‍ തുണിപോലുമില്ല; തെല്ലും മടിക്കാതെ ഉടുമുണ്ട് ഊരി മൃതദേഹത്തെ പുതപ്പിക്കുന്നു; ഇവരെ ഇരുകൈ കൂപ്പി തൊഴുതാലും മതിയാകില്ല

നാല് ദിവസം കൊണ്ട് ഏഴ് മൃതദേഹങ്ങളാണ് പള്ളിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ആളുകളെ തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ ഡിഎന്‍എ പരിശോധനയിലൂടെയാണ് കണ്ടെത്തുന്നതെന്ന് മെഡിക്കല്‍ സംഘം പ്രതിനിധി പറഞ്ഞു.

DONT MISS
Top