ആരൊക്കെ കളിയാക്കിയാലും, ചെയ്യാനുള്ളത് ചെയ്തിരിക്കും; പ്രളയസഹായവുമായി ടോവിനോയും ജോജുവും നിലമ്പൂരില്‍ (വീഡിയോ)

പ്രളയബാധിതര്‍ക്കായി ആവശ്യ സാധനങ്ങള്‍ എത്തിക്കുന്ന തിരക്കിലാണ് ഒരു വിഭാഗം ജനങ്ങള്‍. പലയിടങ്ങളിലായി തുടങ്ങിയ കളക്ഷന്‍ പോയിന്റുകളില്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും നടന്‍ ടോവിനോ തോമസ് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവമാണ്. ഒപ്പം നടന്‍ ജോജു ജോര്‍ജുമുണ്ട്. ടോവിനോയുടെ വീട്ടില്‍ ആരംഭിച്ച കളക്ഷന്‍ പോയിന്റില്‍ നിന്ന് സാധനങ്ങള്‍ നിലമ്പൂരിലേക്ക് എത്തിച്ചു.

Also read:പ്രളയബാധിത പ്രദേശങ്ങള്‍ വൃത്തിയാക്കി അനസ് എടത്തൊടിക (വീഡിയോ)

ആദ്യത്തെ ലോഡ് നിലമ്പൂരിലേക്ക് എത്തിച്ചു. ടോവിനോ സ്വന്തം കൈയില്‍ നിന്ന് പണമിറക്കിയാണ് സാധനങ്ങള്‍ വാങ്ങിയിരിക്കുന്നതെന്ന് ജോജു പറഞ്ഞു. എല്ലാം മറന്ന് ജനങ്ങള്‍ നാടിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് സന്തോഷമാണെന്നും ജോജുവേട്ടന്‍ ഇതില്‍ പങ്കാളിയായത് എനിക്ക് ആവേശമാണെന്ന് ടോവിനോ പറഞ്ഞു.

ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) ഗ്രൂപ്പ് മൂന്ന് ലോഡ് സാധനങ്ങള്‍ നിലമ്പൂരിലെത്തിച്ചു. ഗ്രൂപ്പ് അഡ്മിന്‍ അജിത്തും നടന്‍ ജോജുവും ചേര്‍ന്നാണ് സാധനങ്ങള്‍ എത്തിച്ചത്.

DONT MISS
Top