വെള്ളപ്പൊക്ക ബാധിതര്‍ക്ക് 10,000 രൂപ ആദ്യ സഹായം; മരിച്ചവരുടെ കുടുംബത്തിനും പൂര്‍ണമായി വീട് തകര്‍ന്നവര്‍ക്കും നാല് ലക്ഷം രൂപ

തിരുവനന്തപുരം: വെള്ളപ്പൊക്ക ബാധിതര്‍ക്ക് 10,000 രൂപ ആദ്യ സഹായകമായി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. സഹായം ലഭിക്കേണ്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ച ശേഷമാകും തുക വിതരണം. പഞ്ചായത്ത് സെക്രട്ടറിയും റവന്യൂ ഉദ്യോഗസ്ഥനും ചേര്‍ന്നാകും പട്ടിക തയ്യാറാക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Also read:പലതും ജീര്‍ണിച്ച അവസ്ഥയില്‍, മറ്റുചിലതില്‍ തുണിപോലുമില്ല; തെല്ലും മടിക്കാതെ ഉടുമുണ്ട് ഊരി മൃതദേഹത്തെ പുതപ്പിക്കുന്നു; ഇവരെ ഇരുകൈ കൂപ്പി തൊഴുതാലും മതിയാകില്ല

അതേസമയം മഴക്കെടുതിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലുലക്ഷം രൂപ സഹായധനം നല്‍കും. പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്കും നാലുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. വീടും സ്ഥലും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ക്കും ദുരന്തബാധിതര്‍ക്കും 15 കിലോ അരി വീതം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

DONT MISS
Top