വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ചക്ര; മിന്റി അഗര്‍വാളിന് യുദ്ധസേവാ മെഡല്‍

ദില്ലി: പാ​കിസ്താ​ന്‍റെ യു​ദ്ധ​വി​മാ​നം വെ​ടി​വ​ച്ചി​ട്ട ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ചക്ര ബഹുമതി.  സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​മെ​ന്ന് ദേ​ശീ​യ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ പി​ടി​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. മൂന്നാമത്തെ ഉയര്‍ന്ന സൈനിക ബഹുമതിയാണ് വീര്‍ ചക്ര.സ്‌ക്വാഡ്രന്‍ ലീഡര്‍ മിന്റി അഗര്‍വാളിന് യുദ്ധസേവാ മെഡല്‍ നല്‍കും. ബാലാകോട്ട് വ്യോമാക്രമണത്തില്‍ നിര്‍ണായക പങ്കുവഹിച്ചതിനാണ് ബഹുമതി.

Also read:എറണാകുളത്ത് നൗഷാദ് ആണെങ്കില്‍ തൃശൂരില്‍ ആന്റോ; നന്മമനസ്സുകളെ നെഞ്ചിലേറ്റി സോഷ്യല്‍മീഡിയ

കഴിഞ്ഞ ഫെബ്രുവരി 27ന് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാന്റെ എഫ് 16 വിമാനത്തെ മിഗ് 21 ബൈസന്‍ വിമാനത്തില്‍ എത്തിയ അഭിനന്ദന്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു. പിന്നാലെ പാക്ക് പിടിയിലായ അദ്ദേഹം മാര്‍ച്ച് ഒന്നിനു മോചിതനായി.

DONT MISS
Top