പ്രളയബാധിത പ്രദേശങ്ങള്‍ വൃത്തിയാക്കി അനസ് എടത്തൊടിക (വീഡിയോ)

മലപ്പുറം: മഴക്കെടുതിയില്‍ ചെളിയില്‍ പൂണ്ട പ്രദേശങ്ങള്‍ വൃത്തിയാക്കാന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക രംഗത്ത്. മലപ്പുറത്തെ വാഴക്കാട് വാലിപ്പുഴ, പരപ്പത്ത് എന്ന പ്രദേശത്താണ് കൂട്ടുകാര്‍ക്കൊപ്പം ശുചീകരണ പ്രവര്‍ത്തനത്തിന് അനസ് ഇറങ്ങിയത്. പ്രദേശവാസികളിലൊരാളാണ് അനസിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

Also read:സംസ്ഥാനത്ത് 1206 ദുരിതാശ്വാസ ക്യാമ്പുകള്‍; ആളുകള്‍ 2,21,286

ദേഹത്ത് മുഴുവന്‍ ചെളിയുമായി വെള്ളം കുടിക്കുന്ന സമയത്താണ് അനസിനെ വീഡിയോയില്‍ പകര്‍ത്തിയത്. എന്നാല്‍ അനസ് വീഡിയോയില്‍ നിന്ന് ഒഴിയാന്‍ ശ്രമിച്ചു. വീഡിയോ എടുക്കരുതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുമ്പോള്‍ ബലമായി ആളുകള്‍ പിടിച്ച് വീഡിയോയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്.

DONT MISS
Top