ചന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് യാത്ര തുടങ്ങി


ബംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണപേടകമായ ചന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണപഥം വിട്ടു. ചന്ദ്രനിലേക്ക് യാത്ര തിരിച്ചു. ഇന്ന് പുലര്‍ച്ചെ ഇന്ന് പുലര്‍ച്ചെ 2:21നാണ് ചന്ദ്രയാന്‍ രണ്ടിനെ ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ടറിയിലേക്ക് മാറ്റിയത്. 1203 സെക്കന്‍ഡ് (20.05 മിനുട്ട്) നേരം പേടകത്തിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥ മാറ്റം പൂര്‍ത്തിയാക്കിയത്.

Also read:“എനിക്കൊരു സംശയവുമില്ല. ഏറ്റവും ചുരുങ്ങിയത് അമ്പതു ലോഡെങ്കിലും ഇവര്‍ കയറ്റിവിടും”, തിരുവനന്തപുരം മേയറെ അഭിനന്ദിച്ച് തോമസ് ഐസക്

ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങുന്ന ചന്ദ്രയാന്‍ 2 ഓഗസ്റ്റ് 20ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. ‘ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍’ എന്ന കൃത്യം വിജയിക്കുന്നതോടെ ഭൂമിയെ ചുറ്റിയുള്ള പേടകത്തിന്റെ 23 ദിവസത്തെ യാത്ര അവസാനിക്കും. സെപ്റ്റംബര്‍ രണ്ടിനായിരിക്കും വിക്രം ലാന്‍ഡറും ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വേര്‍പെടുക. സെപ്റ്റംബര്‍ ഏഴിനായിരിക്കും ചരിത്രപരമായ ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടക്കുക.

ചന്ദ്രന്റെ ഉപരിതലത്തിലേക്ക് 15 മിനിറ്റ് ദൈര്‍ഘ്യമെടുത്ത് 30 കിലോമീറ്റര്‍ ഇറക്കുന്ന പ്രക്രിയയാണ് ദൗത്യത്തിലെ ഏറ്റവും നിര്‍ണായക നിമിഷം. പേടകത്തിന്റെ വേഗം കുറയ്ക്കാന്‍ പ്രത്യേകതരത്തില്‍ എതിര്‍ദിശയിലേക്ക് മര്‍ദ്ദം ചെലുത്തേണ്ട സെപ്റ്റംബര്‍ ഏഴിലെ ഈ ഘട്ടമാണ് ഏറെ നിര്‍ണായകം. ഈ പ്രക്രിയ കൂടി പൂര്‍ത്തിയാക്കാനായാല്‍ ബഹിരാകാശപേടകം വിജയകരമായി ചന്ദ്രനില്‍ ഇറക്കാന്‍ സാധിച്ച ലോകത്തെ നാലാം രാജ്യമെന്ന ചരിത്രമാകും ഇന്ത്യ കുറിക്കുക.

DONT MISS
Top