കോണ്‍ഗ്രസിന്റെ കക്ഷി നേതാവ് പദവി ശശി തരൂരിന് നല്‍കണമെന്ന് പഞ്ചാബ്, രാജസ്ഥാന്‍ ഘടകങ്ങള്‍

ദില്ലി: ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ കക്ഷി നേതാവ് പദവി ശശി തരൂരിന് നല്‍കണമെന്ന് കോണ്‍ഗ്രസ് രാജസ്ഥാന്‍, പഞ്ചാബ് ഘടകങ്ങള്‍. അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇപ്പോള്‍ കക്ഷി നേതാവ് പദവിയിലുള്ളത്. ഇദ്ദേഹത്തെ മാറ്റണം എന്നാണ് ആവശ്യമുയരുന്നത്.

ഇടക്കാല പ്രസിഡന്റിനെ തീരുമാനിക്കാന്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. പ്രവര്‍ത്തക സമിതി അംഗങ്ങള്‍ സംസ്ഥാന ഘടകങ്ങളുമായി ചര്‍ച്ച നടത്തിയപ്പോഴാണ് ചിലര്‍ ചൗധരിക്കെതിരായി ചിലത് ചൂണ്ടിക്കാട്ടിയത്. സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെ ചൗധരിക്ക് എതിരായി നിലകൊണ്ടു.

നിലവില്‍ നേതാവാകാന്‍ ശശി തരൂരിനാണ് യോഗ്യത എന്ന് ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി. കശ്മീര്‍ പ്രശ്‌നത്തില്‍ ലോക്‌സഭയിലെ വിവാദ പ്രസംഗത്തിലൂടെ ചൗധരി കോണ്‍ഗ്രസിനെ വെട്ടിലാക്കിയതും ചിലര്‍ പരാമര്‍ശിച്ചു.

DONT MISS
Top