പ്രളയകാലത്തെ കണ്ണീരോര്‍മയായി ലിനു; അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി

മഴക്കെടുതിയില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട് മരിച്ച ലിനുവിന്റെ കുടുംബത്തിന് സാന്ത്വനമായി നടന്‍ മമ്മൂട്ടി. ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണില്‍ വിളിച്ച് അനുശോചനം രേഖപ്പെടുത്തിയ മമ്മൂട്ടി, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അറിയിക്കണമെന്ന് പറഞ്ഞു. മമ്മൂട്ടിയെ പോലൊരു വ്യക്തി വിളിച്ചത് തന്നെ തങ്ങള്‍ വലിയ ആശ്വസവും ധൈര്യവുമാണെന്ന് ലിനുവിന്റെ സഹോദരന്‍ പറഞ്ഞു.

Also read:ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ അന്തരിച്ചു

ശനിയാഴ്ച്ച ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് പൊന്നത്ത് ലിനു (34) മരണത്തിന് കീഴടങ്ങിയത്. ചെറുവണ്ണൂരിലെ ക്യാമ്പിലായിരുന്നു ലിനുവും കുടുംബവും. അവിടെ നിന്നും ഒരുകൂട്ടം ആളുകള്‍ക്കൊപ്പം ഒറ്റപ്പെട്ടവരെ രക്ഷിക്കാനിറങ്ങുകയായിരുന്നു. രണ്ട് തോണികളിലായാണ് രക്ഷാപ്രവര്‍ത്തനത്തിന് പോയത്. തിരിച്ചുവരുമ്പോള്‍ രണ്ട് തോണിയിലും ലിനു ഉണ്ടായിരുന്നില്ല. ഇരു സംഘവും അടുത്ത തോണിയിലുണ്ടാകുമെന്ന് കരുതി തിരിച്ചുവരുകയായിരുന്നു. പിന്നീടാണ് ലിനു ഇല്ലെന്ന് അറിഞ്ഞതോടെ ബന്ധുവീടുകളില്‍ അന്വേഷിച്ചു. പിന്നീടാണ് അഗ്നിരക്ഷാ സേന നടത്തിയ തിരച്ചിലില്‍ മൃതദേഹം ലഭിച്ചത്.

Also read:എറണാകുളത്ത് നൗഷാദ് ആണെങ്കില്‍ തൃശൂരില്‍ ആന്റോ; നന്മമനസ്സുകളെ നെഞ്ചിലേറ്റി സോഷ്യല്‍മീഡിയ

ലിനുവിന്റെ മരണം അച്ഛന്‍ സുബ്രഹ്മണ്യനെയും അമ്മയെയും എങ്ങനെ അറിയിക്കുമെന്ന ആശങ്കയിലായിരുന്നു ഒപ്പമുള്ളവര്‍. സഹോദരന്മാരായ ലാലുവും ലൈജുവും ബന്ധുക്കളുമെല്ലാം ക്യാമ്പിലുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ക്യാമ്പിലെത്തിച്ചു. പൊതുദര്‍ശനത്തിന് ശേഷം മരണാനന്തര ചടങ്ങിനായി ലിനുവിന്റെ മൃതദേഹം കുണ്ടായിത്തോടിലെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു


DONT MISS
Top