രാജസ്ഥാനില്‍ ഭാരതീയ ജനസംഘം സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമ തകര്‍ത്തു

രാജസ്ഥാന്‍: ഭാരതീയ ജനസംഘം സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമ തകര്‍ക്കപ്പെട്ടു. ഞായറാഴ്ച രാത്രിയോടെ ബില്‍വാര ജില്ലയിലെ ഷാപുര നഗരത്തിലുള്ള പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്ന് പൊലീസ് പറയുന്നു. കെല്‍കത്തയില്‍ കഴിഞ്ഞ വര്‍ഷം മുഖര്‍ജിയുടെ പ്രതിമ കരിഓയിലൊഴിച്ചു നശിപ്പിച്ചിരുന്നു.

സമാനമായ രീതിയില്‍ പ്രതിമകള്‍ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ പലയിടത്തും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ത്രിപുരയില്‍ ലെനിന്റെ പ്രതിമ, ദ്രാവിഡ രാഷ്ട്രീയ ആചാര്യനായ പെരിയാര്‍ ഇവി രാമസാമി നായ്ക്കറുടെയും, ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഡോ ബിആര്‍ അംബേദ്കറിന്റെ പ്രതിമയും തകര്‍ക്കപ്പെട്ടിരുന്നു.

DONT MISS
Top