വെള്ളപ്പൊക്കത്തില്‍ മുങ്ങിയ വീടിന് മുകളില്‍ മുതല; പരിഭ്രാന്തരായി നാട്ടുകാര്‍

കര്‍ണാടകയില്‍ മഴക്കെടുതിയില്‍ മുങ്ങിപ്പോയ വീടിന് മുകളില്‍ മുതല. ബെല്‍ഗാമിലെ റേബാഗ് താലൂക്കിലാണ് സംഭവം. മുങ്ങിയ വീടിന് മുകളിലെ മുതല പരിഭ്രാന്തി പരത്തി.

എഎന്‍ഐയാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഒരുമണിക്കൂറോളം മുതല വീടിന് മുകളിലിരുന്നു. ചിലര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.

Also Read: മഴ മാറി വെള്ളമിറങ്ങിത്തുടങ്ങി; ആശങ്ക കുറഞ്ഞതായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗം

വനംവകുപ്പ് എത്തുന്നതിന് മുമ്പേ നാട്ടുകാരില്‍ ചിലര്‍ മുതലയ്ക്ക് നേരെ കല്ലെറിയാനാരംഭിച്ചു. ഇതോടെ മുതല വീടിന് മുകളില്‍നിന്ന് വെളളത്തിലേക്കിറങ്ങി. സംഭവത്തിന്റെ വീഡിയോ താഴെ കാണാം.

DONT MISS
Top