ജിയോ ഫൈബര്‍ അടുത്തമാസം എത്തുന്നു; കേബിള്‍ വിപ്ലവത്തിനും തുടക്കമിടാന്‍ അംബാനി

ഫയല്‍ ചിത്രം

ടെലക്കോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോ വീണ്ടും ആഞ്ഞടിക്കാനെത്തുന്നു. ജിയോ ഫൈബര്‍ എന്നപേരില്‍ വയേഡ് നെറ്റ്‌വര്‍ക്കിനാണ് ജിയോ തുടക്കമിടുന്നത്. ആരംഭിക്കുമ്പോള്‍ത്തന്നെ രാജ്യത്തെ ഏറ്റവും വലിയ വയേഡ് നെറ്റ്‌വര്‍ക്കായേക്കും ജിയോ.

ഇന്റര്‍നെറ്റ്, ടിവി, ലാന്‍ഡ്‌ഫോണ്‍ സേവനങ്ങളാണ് ജിയോ ഒരുമിച്ച് നല്‍കുക. സെപ്റ്റംബര്‍ അഞ്ച് മുതല്‍ സേവനങ്ങള്‍ ആരംഭിക്കുമെന്നാണ് അംബാനി അറിയിച്ചത്. ലാന്‍ഡ് ഫോണില്‍നിന്നുള്ള കോളുകള്‍ സൗജന്യമായിരിക്കും.

പ്രതിമാസം 700 മുതല്‍ 1000 വരെയാകും താരിഫ് എന്നാണ് ഇപ്പോള്‍ അറിയാന്‍ സാധിക്കുന്നത്. റിലീസ് ചെയ്യുന്ന ദിവസം തന്നെ സിനിമകള്‍ ടിവിയില്‍ കാണാന്‍ സൗകര്യമൊരുക്കുന്നതാണ് ചില പ്ലാനുകള്‍. ഒരു ജിബി പെര്‍ സെക്കന്റ് വരെ വേഗതയുള്ള ഇന്റര്‍നെറ്റാകും ലഭിക്കുക എന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Also Read: മഴ മാറി വെള്ളമിറങ്ങിത്തുടങ്ങി; ആശങ്ക കുറഞ്ഞതായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗം

DONT MISS
Top