ജിയോ ഫൈബര്‍ സേവനങ്ങള്‍ സെപ്തംബര്‍ മുതല്‍; 700 രൂപയ്ക്ക് ഇന്റര്‍നെറ്റ്, എച്ച് ഡി ടിവി, കമ്പ്യൂട്ടര്‍ ഫോണ്‍ കണക്ഷന്‍

രണ്ട് വര്‍ഷത്തെ ബീറ്റാ പരീക്ഷണങ്ങള്‍ക്കൊടുവില്‍ റിലയന്‍സ് ജിയോ ഗിഗാ ഫൈബര്‍ പ്രഖ്യാപിച്ചു. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഗിഗാ ഫൈബര്‍ സേവനങ്ങള്‍ സെപ്തംബര്‍ അഞ്ച് മുതല്‍ ഇന്ത്യയില്‍ ലഭ്യമാകും. മുംബൈയില്‍ നടന്ന 42-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി ജിയോ ഫൈബര്‍ ഹോം ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ പ്രഖ്യാപിച്ചത്.

2016ലായിരുന്നു ബീറ്റാ പരീക്ഷണങ്ങള്‍ തുടങ്ങിയത്. ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കായി 1.5 കോടി രജിസ്‌ട്രേഷനുകളാണ് ലഭിച്ചത്. ഒന്നര കോടി വ്യവസായ സ്ഥാപനങ്ങളിലും രണ്ട് കോടി വീടുകളിലും സേവനം എത്തിക്കുകയാണ് ജിയോയുടെ ലക്ഷ്യം. നിലവില്‍ 50 ലക്ഷം വീടുകളില്‍ സേവനം നല്‍കുന്നുണ്ട്.

Also read:ഷൊര്‍ണൂര്‍-കോഴിക്കോട് പാതയില്‍ ട്രെയിന്‍ സര്‍വീസ് പുനഃസ്ഥാപിച്ചില്ല; റദ്ദാക്കിയ, വഴിതിരിച്ചുവിട്ട ട്രെയിനുകള്‍ ഇവയാണ്

പ്രതിമാസം 700 മുതല്‍ 10,000 വരെയാണ് ജിയോ ഫൈബര്‍ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക്. താരിഫ് പ്ലാനുകള്‍ അനുസരിച്ച് 100Mbsp മുതല്‍ 1Gbps വരെ വേഗത ലഭിക്കും. ഇന്ത്യയില്‍ എവിടെയും സൗജന്യമായി ഫോണ്‍വിളിക്കാനാകും. 500 രൂപയ്ക്ക് അന്താരാഷ്ട്ര കോളിംഗ് ഓഫറും പുറത്തിറക്കിയിട്ടുണ്ട്. ഉപയോക്താക്കള്‍ തെരഞ്ഞെടുക്കുന്ന പ്ലാന്‍ അനുസരിച്ച് ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലസ് ഓഫര്‍ നല്‍കുന്നുണ്ട്. വീട്ടിലെ എല്ലാ അംഗങ്ങള്‍ക്കുമായി ഒരൊറ്റ ബില്‍ എന്ന സൗകര്യം ജിയോ ഒരുക്കുന്നുണ്ട്.

ജിയോ ഫൈബറിന്റെ വാര്‍ഷിക പ്ലാന്‍ എടുക്കുന്നവര്‍ക്ക് വെല്‍ക്കം ഓഫര്‍ നല്‍കുന്നുണ്ട്. എച്ച്ഡി എല്‍ഇഡി ടിവി, 4കെ സെറ്റ് ടോപ്പ് ബോക്‌സ് എന്നിവ സൗജന്യമായി ലഭിക്കും. ഹാത്ത് വേ, ഡെന്‍ തുടങ്ങിയ കേബിള്‍ ഓപ്പറേറ്ററ്#മാരുടെ കീഴിലുള്ള പ്രാദേശിക ഓപ്പറേറ്റര്‍മാരുടെ സഹായത്തോടെ ടെലിവിഷന്‍ സേവനങ്ങളും ജിയോ ലഭ്യമാക്കും.

DONT MISS
Top