പ്രീമിയം ഫോണ്‍ വിപണിയില്‍ ആപ്പിളിനും സാംസങ്ങിനും തിരിച്ചടി; 43 ശതമാനം വിപണി വിഹിതവുമായി വണ്‍പ്ലസ് മുന്നില്‍


പ്രീമിയം ഫോണ്‍ വിപണിയില്‍ ആപ്പിളിനും സാംസങ്ങിനും തല്‍ക്കാലം മാറിനില്‍ക്കാം. ഈ സെഗ്മന്റ് വണ്‍പ്ലസ് കയ്യടക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. 43 ശതമാനം വിപണി വിഹിതത്തോടെയാണ് ഈ ചൈനീസ് കമ്പനി മുന്നിലെത്തുന്നത്.

ഇതില്‍ 26 ശതമാനം വിപണി വിഹിതവും വണ്‍പ്ലസിന്റെ അവസാനം പുറത്തിറങ്ങിയ മോഡലായ വണ്‍പ്ലസ് 7 പ്രോയാണ് നേടിയിരിക്കുന്നത്. ആപ്പിളിന്റെ എക്‌സ്ആര്‍ മോഡലും സാസംങ്ങിന്റെ ഗ്യാലക്‌സി എസ് 10 സീരിസും ശക്തമായ മത്സരം കാഴ്ച്ചവെക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ തങ്ങളുടെ പ്രിയപ്പെട്ട ഫോണായി കണ്ടത് വണ്‍പ്ലസിനെയാണ്.

കുറച്ചുകൂടി വിലകുറഞ്ഞ ഫോണുകളിലേക്ക് നീങ്ങാന്‍ ആപ്പിളിന് പദ്ധതിയുണ്ട്. പ്രാദേശികമായി ഫോണ്‍ ഉത്പാദനം തുടങ്ങാന്‍ ആപ്പിളിനെ പ്രേരിപ്പിക്കുന്ന ഘടകം ഇതാണ്. എന്നാല്‍ വിലകൂടിയ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നവരുടെ എണ്ണം കുറയുന്നുവെന്നും അതിനാല്‍ ഫോണ്‍ എന്തുവിലകൊടുത്തും വാങ്ങുന്ന ആളുകളില്‍നിന്നും പരമാവധി പണം ഈടാക്കുക എന്ന നിലപാടിലാണ് സാംസങ്ങ്.

Also Read: മരണത്തിലും പൊന്നോമന പുത്രന്റെ കൈപിടിച്ച് ഗീതു; ഇരുവരുടെയും മൃതദേഹം പുറത്തെടുത്തു

DONT MISS
Top