ഇന്ത്യയോട് ടെസ്റ്റ് കളിച്ച് വിരമിക്കാമെന്ന മോഹം ഗെയ്‌ലിന് ഉപേക്ഷിക്കാം; ടീമില്‍ ഉള്‍പ്പെടുത്തിയില്ല

ജമൈക്ക: ഇന്ത്യയ്‌ക്കെതിരായി ടെസ്റ്റ് മത്സരം കളിച്ച് വിരമിക്കാമെന്ന വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയിലിന്റെ സ്വപ്‌നം പൊലിഞ്ഞു. അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതാണ് ഗെയിലിന്റെ ആഗ്രഹം അവതാളത്തിലാക്കിയത്. ഗെയില്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

ലോക ടെസ്റ്റ് ചാന്വ്യന്‍ഷിപ്പിന്റെ ഭാഗമായി രണ്ട് ടെസ്റ്റുകള്‍ ഉള്ള പരമ്പരയാണ് നടക്കാനിരിക്കുന്നത്. ഇതിനുള്ള ടീമില്‍ ഗെയില്‍ ഇല്ല. അഞ്ച് വര്‍ഷമായി ടെസ്റ്റ് കളിക്കാത്തതാണ് ഗെയ്‌ലിന് തിരിച്ചടിയായത്. ഗെയിലിന്റെ വികാരം പരിഗണിച്ച് വിരമിക്കല്‍ മത്സരം നല്‍കാനും ക്രിക്കറ്റ് ബോര്‍ഡ് തയാറായില്ല.

2014ല്‍ ബംഗ്ലാദേശിനെതിരെയാണ് ഗെയില്‍ അവസാന ടെസ്റ്റ് മത്സരം കളിച്ചത്. 103 ടെസ്റ്റ് മത്സരങ്ങളിലായി 7214 റണ്‍സാണ് ഗെയില്‍ നേടിയത്. 333 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Also Read: മരണത്തിലും പൊന്നോമന പുത്രന്റെ കൈപിടിച്ച് ഗീതു; ഇരുവരുടെയും മൃതദേഹം പുറത്തെടുത്തു

DONT MISS
Top