ആ കണ്ണ് നിറഞ്ഞു, അതില്‍ കളവില്ല; വിറങ്ങലിച്ച കുരങ്ങിനെ നെഞ്ചോട് ചേര്‍ത്ത് രക്ഷാപ്രവര്‍ത്തകന്‍ (വീഡിയോ)

സംസ്ഥാനത്ത് കനത്ത നാശം വിതച്ച് പേമാരി തുടരുകയാണ്. പലയിടത്തും വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കനത്ത മഴയിലും ഉരുള്‍പൊട്ടലിലും 68 പേര്‍ മരണമടഞ്ഞു.

കുടുങ്ങിപ്പോയവരെ നാട്ടുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷിക്കുന്നത്. പരസ്പര സഹകരണത്തോടെ നടന്ന ഹൃദയം തൊടുന്ന ചില രക്ഷാപ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.  ഇതിനിടെ ഒരു കുരങ്ങിനെ രക്ഷിച്ച രക്ഷാപ്രവര്‍ത്തകനാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം.

Also read:മഴ ശമിച്ചെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായി തുടരുന്നതിനാല്‍ കുട്ടനാട്ടില്‍ ജലനിരപ്പുയരുന്നു

മഴകൊണ്ട് നനഞ്ഞു വിറച്ച കുരങ്ങിനെ മാറോട് ചേര്‍ത്ത് പിടിച്ച് അദ്ദേഹം തലോടുകയായിരുന്നു. ഇതും ഒരു ജീവനാണ് എന്ന പരിഗണന നല്‍കി കൊണ്ടാണ് അദ്ദേഹത്തിന്റെ സ്‌നേഹപ്രകടനം. അദ്ദേഹത്തിന്റെ തലോടലില്‍ കുട്ടിക്കരങ്ങ് നെഞ്ചോട് ചേര്‍ന്ന് കിടന്നു. ഇടയ്ക്ക് രക്ഷാപ്രവര്‍ത്തകന്റെ കണ്ണുനിറയുന്നതും കാണാം. ‘ ഇദ്ദേഹം ആരാണ് എന്ന് അറിയില്ല. എങ്കിലും നമിക്കുന്നു നിങ്ങളെ..ആ കണ്ണുനിറയുന്നതും അതില്‍ കളവ് ഇല്ല.’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

ഇത് കേരളത്തിലേത് അല്ലെന്നും മഹാരാഷ്ട്രയിലാണെന്നും ചിലര്‍ വീഡിയോയും താഴെ കമന്റ് ചെയ്തിട്ടുണ്ട്. എവിടെ നിന്നുമാണെങ്കിലും മനുഷ്യത്വം ഉള്ളവനാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

DONT MISS
Top