ഒമാനൊഴികെയുള്ള ഗള്‍ഫ് നാടുകളില്‍ ഇന്ന് ബലിപെരുന്നാള്‍

വിശുദ്ധഹജ്ജിന്റെ ഭാഗമായ അറഫദിനം കഴിഞ്ഞ് ഒമാനൊഴികെയുള്ള മറ്റു ഗള്‍ഫ് നാടുകളി
ല്‍ ഇന്ന് ബലിപെരുന്നാള്‍. ഹാജിമാര്‍ അറഫസംഗമത്തില്‍ പങ്കെടുത്ത് ശനിയാഴ്ച പുലര്‍ച്ചെയോടെ മിനായില്‍ തിരിച്ചെത്തിത്തുടങ്ങി.

ഇബ്രാഹിം നബി പുത്രനെ ബലി നല്‍കാന്‍ തയ്യാറായതിന്റെ സ്മരണ പുതിക്കിയാണ് ഇസ്‌ലാം മത വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. രാവിലെ പുതുവസ്ത്രങ്ങളിഞ്ഞ് പള്ളികളില്‍ എത്തി വിശ്വാസികള്‍ ഈദ് ഗാഹുകളില്‍ പങ്കെടുത്തു. അതേസമയം, കേരളത്തിലെ പ്രളയദുരിതത്തിന്‍റെ പശ്ചാത്തലത്തില്‍ ഈദ് ഗാഹുകളില്‍  മാത്രം പങ്കെടുത്ത് ആഘേഷങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പല മലയാളികളും. കേരളത്തിലും ഒമാനിലും നാളെയാണ് ബലിപെരുന്നാള്‍.

ബലി പെരുന്നാള്‍ ദിനമായ ഇന്ന് ഏറ്റവും വലിയ പിശാചിന്റെ പ്രതീകമായ ജംറത്തുല്‍ അക്ബയില്‍ മാത്രമാണ് ഹാജിമാര്‍ കല്ലേറ് കര്‍മ്മം നടത്തുന്നത്. ഏഴുകല്ലുകളാണ് ജംറത്തുല്‍ അക്ബയില്‍ എറിയുന്നത്. ഇബ്രാഹിം നബി തന്റെ മകന്‍ ഇസ്മാഈല്‍ നബിയെ ദൈവ കല്‍പന പ്രകാരം ബലിയറുക്കാന്‍ പോയ സമയത്ത് തടസം നിന്ന പിശാചിനെ എറിഞ്ഞോടിച്ച സ്മരണയുണര്‍ത്തുന്നതാണ് ജംറകളിലെ കല്ലേറ് കര്‍മ്മം.

DONT MISS
Top