പ്രളയത്തില്‍ കൈത്താങ്ങാകാന്‍ സൗജന്യ സേവനങ്ങള്‍ ഏര്‍പ്പെടുത്തി എയര്‍ടെല്‍

പ്രളയക്കെടുതിയില്‍ നട്ടംതിരിയുന്ന കേരളത്തിന് കൈത്താങ്ങാകാന്‍ ഭാരതി എയര്‍ടെല്‍. സേവനങ്ങള്‍ സൗജന്യമാക്കിയാണ് എയര്‍ടെല്‍ ഉപഭോക്താക്കളെ തുണച്ചത്. പോസ്റ്റ് പെയ്ഡ് വരിക്കാരുടെ ബില്‍ തിയതി 16-ാം തിയതി വരെ നീട്ടിയിട്ടുമുണ്ട്.

പ്രളയ ബാധിത മേഖലകളിലാണ് എയര്‍ടെല്‍ ഈ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കാണാതായ ആളുകളെ കണ്ടെത്താന്‍ 1948 എന്ന ടോള്‍ഫ്രീ നമ്പരും ഒരുക്കി. ടവറുകളും റെയ്ഞ്ചും കാര്യക്ഷമമാണെന്ന് ഉറപ്പാക്കാനുള്ള നീക്കങ്ങളും എയര്‍ടെല്‍ നടത്തുന്നുണ്ട്.

കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ബന്ധുക്കളും സുഹൃത്തുക്കളുമായി ബന്ധപ്പെടാനുള്ള സൗകര്യം ആവശ്യമാണ്. ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്യും. എന്നിങ്ങനെയുള്ള പ്രസ്താവനകളും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.

Also Read: തോക്കുചൂണ്ടി മരുമകളെ പീഡിപ്പിച്ചു; മുന്‍ ബിജെപി എംഎല്‍എയ്ക്ക് എതിരെ കേസ്

DONT MISS
Top