സെല്‍റ്റോസിന് പ്രീ ബുക്കിംഗ് 23000! എത്തും മുമ്പേ ഹിറ്റായി കിയ

ഹ്യുണ്ടായ് കമ്പനിയുടെ സഹോദര സ്ഥാപനമായ കിയ എന്ന വാഹന നിര്‍മാതാവിനും ഏറെ ആഹ്ലാദം പകര്‍ന്ന് ഇന്ത്യന്‍ കാര്‍ പ്രേമികള്‍. ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തുംമുമ്പേ 23000 ബുക്കിംഗാണ് കാറിന് ലഭിച്ചത്. വില പോലും പ്രഖ്യാപിക്കുന്നതിന് മുമ്പാണ് ഈ ബുക്കിംഗ് എന്നത് കമ്പനിയെ പോലും അതിശയിപ്പിക്കുന്നു.

ഈ മാസം 22നാണ് കിയ സെല്‍റ്റോസിന്റെ ആദ്യ യൂണിറ്റ് നിലംതൊടുക. വില പ്രഖ്യാപക്കുന്നതും അന്നുതന്നെ ആയിരിക്കും. വിലകൂടി പുറത്തുവന്നാല്‍ ബുക്കിംഗ് ഇനിയും ഉയരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

ബിഎസ് ആറ് നിലവാരമുള്ള മൂന്ന് എഞ്ചിനുകളോടെയാണ് സെല്‍റ്റോസ് എത്തുന്നത്. ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍ എന്നീ വാഹനങ്ങളോടാണ് സെല്‍റ്റോസ് ഏറ്റുമുട്ടുന്നത്. എംജിയുടെ ഹെക്ടറിനും വന്‍ വരവേല്‍പ്പാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ നല്‍കിയത്. 11 മുതല്‍ 17 ലക്ഷം വരെയാകും വില എന്ന് ഇപ്പോള്‍ പ്രതീക്ഷിക്കപ്പെടുന്നു.

Also Read: തോക്കുചൂണ്ടി മരുമകളെ പീഡിപ്പിച്ചു; മുന്‍ ബിജെപി എംഎല്‍എയ്ക്ക് എതിരെ കേസ്

DONT MISS
Top